പ്രതിയുമായി ജ്വല്ലറിയിലെത്തി തെളിവെടുക്കുന്നു
മൂന്നാർ: മോഷണം നടത്തി കേരളംവിട്ട പ്രതിയെ ദിവസങ്ങൾക്കുള്ളിൽ വീട്ടിലെത്തി പിടികൂടിയ മൂന്നാർ പൊലീസ് സംഘത്തെ നേരിട്ടെത്തി അഭിനന്ദിച്ച് ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ്. ജ്വല്ലറിയിൽനിന്ന് സ്വർണം കവർന്ന കേസിൽ തമിഴ്നാട് സ്വദേശിനി റഹാനയെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷണവിവരം അറിഞ്ഞയുടൻ അന്വേഷണം സംബന്ധിച്ച് ഒരു സൂചനയും പുറത്തുവിടാതെയായിരുന്നു പൊലീസ് നടപടി. തമിഴ്നാട് പൊലീസിന് വിവരം കൈമാറിയ പൊലീസ് വ്യക്തമായ സൂചനകൾ ലഭിച്ചതോടെയാണ് വെള്ളിയാഴ്ച കോയമ്പത്തൂരിലേക്ക് പോയത്.
പ്രതിയുടെ വീടും ചുറ്റുപാടുകളും പൊലീസിനെയും അത്ഭുതപ്പെടുത്തി. വലിയ ചുറ്റുപാടിൽ മികച്ച സൗകര്യങ്ങളോടെയാണ് ഇവർ കഴിയുന്നതെന്ന് പൊലീസ് പറഞ്ഞു. അയൽക്കാർക്കുപോലും ഇവരെ സംശയമില്ലായിരുന്നു.
ശനിയാഴ്ച വൈകീട്ട് ഇവരുടെ വീട്ടിലെത്തിയ പൊലീസ് സംഘം രാത്രി 9.15ന് അറസ്റ്റ് രേഖപ്പെടുത്തി. രാത്രിതന്നെ കോയമ്പത്തൂരിൽനിന്ന് പ്രതിയുമായി പുറപ്പെട്ട് ഞായറാഴ്ച പുലർച്ച മൂന്നാറിലെത്തി. ചോദ്യംചെയ്യലിനുശേഷം ജ്വല്ലറിയിലെത്തി തെളിവെടുപ്പും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.