(representative image)

മലങ്കര എസ്റ്റേറ്റ്​ തോട്ട ഭൂമി മുറിച്ചുവിറ്റ സംഭവം നടപടി ആരംഭിച്ച് റവന്യൂ വിഭാഗം

മു​ട്ടം: കേ​ര​ള ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം 1963 പ്ര​കാ​രം ഇ​ള​വ് നേ​ടി​യ ഭൂ​മി ത​രം മാ​റ്റി മു​റി​ച്ചു​വി​ൽ​ക്കു​ന്ന​തി​ൽ നി​യ​മ ന​ട​പ​ടി ആ​രം​ഭി​ച്ച് റ​വ​ന്യൂ വ​കു​പ്പ്. മ​ല​ങ്ക​ര റ​ബ​ർ പ്രൊ​ഡ്യൂ​സി​ങ് എ​സ്റ്റേ​റ്റ് ക​മ്പ​നി തോ​ട്ട ഭൂ​മി മു​റി​ച്ചു​വി​റ്റ സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം -1963 ച​ട്ടം 81(1) ലം​ഘി​ച്ച് അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു വി​ൽ​ക്കു​ക​യും ത​രം മാ​റ്റി വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളും മ​റ്റും നി​ർ​മി​ച്ച​താ​യും മു​ട്ടം വി​ല്ലേ​ജ് ഓ​ഫി​സ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി.

2024 മേ​യി​ൽ മു​ട്ടം സ്വ​ദേ​ശി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തോ​ട്ടം ഭൂ​മി മു​റി​ച്ച് വി​ൽ​ക്കു​ക​യും നി​യ​മ​വി​രു​ദ്ധ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്തു എ​ന്ന​താ​യി​രു​ന്നു പ​രാ​തി. ആ​ല​ക്കോ​ട്, മു​ട്ടം, ക​രി​ങ്കു​ന്നം, കാ​രി​ക്കോ​ട് വി​ല്ലേ​ജു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് ക​മ്പ​നി​ക്ക് 674 ഹെ​ക്ട​ർ പ​ട്ട​യ ഭൂ​മി​യും 9.337 ഹെ​ക്ട​ർ പാ​ട്ട ഭൂ​മി​യു​മാ​ണു​ള്ള​ത്. ഇ​തി​ൽ ആ​റ്​ ഹെ​ക്ട​ർ ഭൂ​മി​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് മു​റി​ച്ചു​വി​റ്റു എ​ന്ന​താ​ണ് പ​രാ​തി. 50ഓ​ളം പേ​ർ​ക്കാ​യി​ട്ടാ​ണ് ഭൂ​മി വി​റ്റി​രി​ക്കു​ന്ന​ത്. ഇ​തി​ൽ അ​ധി​ക​വും വാ​ങ്ങി​യി​ട്ടു​ള്ള​ത് ക​രി​ങ്കു​ന്നം, തൊ​ടു​പു​ഴ, വെ​ള്ളി​യാ​മ​റ്റം, മ​ണ​ക്കാ​ട്, ക​ട​നാ​ട്, മൂ​ല​മ​റ്റം, ആ​ല​ക്കോ​ട്, കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​ണ്.

തോ​ട്ട ഭൂ​മി ത​രം മാ​റ്റാ​ൻ പാ​ടി​ല്ല എ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ചി​ല കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​റി​ച്ചു​വി​ൽ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ​രാ​തി. തോ​ട്ട ഭൂ​മി​യി​ൽ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ മു​ട്ടം പ​ഞ്ചാ​യ​ത്ത് അ​നു​മ​തി​യും ന​ൽ​കു​ന്ന​താ​യി പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​യി​ൽ വ്യ​വ​സാ​യ​ങ്ങ​ളും വ്യാ​പാ​ര​ങ്ങ​ളും ന​ട​ന്നു വ​രു​ന്നു. തോ​ട്ട ഭൂ​മി​യെ​ന്ന് ക​രം ഒ​ടു​ക്ക് ര​സീ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും പെ​ർ​മി​റ്റി​നും ലൈ​സ​ൻ​സും ന​ൽ​കി വ​ന്നി​രു​ന്നു.

എ​ന്നാ​ൽ, ഇ​ക്കാ​ര്യം വാ​ർ​ത്ത​ക​ൾ ആ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് അ​നു​മ​തി നി​ര​സി​ച്ചു. ഇ​തി​നെ​തി​രെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​തോ​ടെ വീ​ണ്ടും അ​നു​മ​തി ന​ൽ​കി. നാ​ല് വി​ല്ലേ​ജു​ക​ളി​ലാ​യി​ട്ടാ​ണ് മ​ല​ങ്ക​ര എ​സ്റ്റേ​റ്റി​ന് ഭൂ​മി​യു​ള്ള​ത്. എ​ങ്കി​ലും മു​ട്ടം വി​ല്ലേ​ജ് പ​രി​ധി​യി​ലു​ള്ള തോ​ട്ടം വ​ക ഭൂ​മി മാ​ത്ര​മാ​ണ് മു​റി​ച്ചു​വി​റ്റി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. മു​ട്ടം വി​ല്ലേ​ജ് പ​രി​ധി​യി​ൽ 247.8557 ഹെ​ക്ട​ർ ഭൂ​മി​യാ​ണ് മ​ല​ങ്ക​ര​ക്ക് ഉ​ള്ള​ത്. കാ​രി​ക്കോ​ട് വി​ല്ലേ​ജി​ൽ 210.3600 ഹെ​ക്ട​റും ക​രി​ങ്കു​ന്നം വി​ല്ലേ​ജി​ൽ 53.78.04 ഹെ​ക്ട​റും ആ​ല​ക്കോ​ട് 161.92.40 ഹെ​ക്ട​ർ ഭൂ​മി​യു​മാ​ണ് ഉ​ള്ള​ത്.

സം​സ്ഥാ​ന പാ​ത​യു​ടെ തീ​ര​ത്ത് ഉ​ൾ​പ്പ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ വി​ല​വ​രു​ന്ന ഭൂ​മി​യാ​ണ് മ​ല​ങ്ക​ര​ക്കു​ള്ള​ത്. തോ​ട്ടം ഭൂ​മി വി​ൽ​പ​ന​ക്ക്​ അ​നു​മ​തി ല​ഭി​ച്ചാ​ൽ പോ​ലും ത​രം മാ​റ്റാ​ൻ നി​യ​മ​പ്ര​കാ​രം ക​ഴി​യി​ല്ല.

വാ​ങ്ങു​ന്ന എ​സ്റ്റേ​റ്റ് ഭൂ​മി​യി​ൽ ഏ​ത് ത​രം കൃ​ഷി​യാ​ണോ ഉ​ള്ള​ത് അ​ത് ത​ന്നെ കൃ​ഷി ചെ​യ്യ​ണ​മെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ, അ​തെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ർ​മി​ക്കു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ഭൂ​മി ന​ൽ​കാ​ൻ 1970 ൽ ​അ​ച്യു​ത​മേ​നോ​ൻ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​താ​ണ് ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മം. തോ​ട്ട​ഭൂ​മി മു​റി​ച്ചു​കൊ​ടു​ക്കു​മ്പോ തോ​ട്ട​മാ​യി നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ.

Tags:    
News Summary - Malankara-Estate-plantation-land-revenue-department-action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.