മ​ല​ങ്ക​ര-​മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ജ​ലം ശേ​ഖ​രി​ക്കാ​ൻ ഫ്ലോ​ട്ടി​ങ് പ​മ്പ് ഹൗ​സ് സ്ഥാ​പി​ക്കു​ന്ന​ത് ഇ​വി​ടെ

മീനച്ചിൽ ജലസേചന പദ്ധതിക്ക്​ നടപടി; വറ്റുമോ മലങ്കര ജലാശയം

മു​ട്ടം: മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പു​റ​മെ മീ​ന​ച്ചി​ൽ ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കും ന​ട​പ​ടി ആ​രം​ഭി​ച്ച​തോ​ടെ ആ​ശ​ങ്ക​യി​ലാ​യി ജ​നം. ര​ണ്ട് പ​ദ്ധ​തി​ക്കു​മാ​യി ജ​ലം മീ​ന​ച്ചി​ലാ​റ്റി​ലേ​ക്ക് ഒ​ഴു​ക്കു​മ്പോ​ൾ മ​ല​ങ്ക​ര ജ​ലാ​ശ​യം വ​റ്റി​വ​ര​ളു​മോ?, 70 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലു​ള്ള ഇ​ട​ത്-​വ​ല​തു​ക​ര ക​നാ​ലു​ക​ൾ വെ​റു​തെ​യാ​കു​മോ?, മ​ല​ങ്ക​ര ചെ​റു​കി​ട വൈ​ദ്യു​തി നി​ല​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​കു​മോ?, തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ ന​ദീ​ത​ടം മ​ണ​ൽ​പ​ര​പ്പ് ആ​കു​മോ... തു​ട​ങ്ങി അ​ന​വ​ധി ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

മൂ​ല​മ​റ്റം നി​ല​യ​ത്തി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​നു​ശേ​ഷം പു​റം​ത​ള്ളു​ന്ന ജ​ലം മീ​ന​ച്ചി​ലാ​റ്റി​ല്‍ എ​ത്തി​ച്ച് കു​ടി​വെ​ള്ള​ത്തി​നും ജ​ല​സേ​ച​ന​ത്തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് മീ​ന​ച്ചി​ല്‍ ന​ദീ​ത​ട പ​ദ്ധ​തി​യു​ടെ വി​ശ​ദ പ​ഠ​ന റി​പ്പോ​ർ​ട്ട്​ (ഡി.​പി.​ആ​ര്‍) ത​യാ​റാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര ഏ​ജ​ന്‍സി​യാ​യ വാ​പ്‌​കോ​സു​മാ​യി ജ​ല​സേ​ച​ന വ​കു​പ്പ് ധാ​ര​ണ​പ​ത്രം ഒ​പ്പി​ട്ട​തോ​ടു​കൂ​ടി​യാ​ണ് ജ​നം ആ​ശ​ങ്ക​യി​ലാ​യ​ത്.

ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ജ​ല​സേ​ച​ന വ​കു​പ്പ് അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ന്‍ഹ​യാ​ണ് സം​സ്ഥാ​ന​ത്തി​നു​വേ​ണ്ടി ക​ഴി​ഞ്ഞ ദി​വ​സം ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​ത്. പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക പ​ഠ​ന റി​പ്പോ​ര്‍ട്ട് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന് വാ​പ്‌​കോ​സ് പ്ര​തി​നി​ധി അ​മി​താ​ഭ് ത്രി​പാ​ഠി നേ​ര​ത്തേ കൈ​മാ​റി​യി​രു​ന്നു. ഇ​തു​വ​രെ വി​ശ​ദാം​ശം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

എ​ന്താ​ണ് മീ​ന​ച്ചി​ല്‍ ന​ദീ​ത​ട പ​ദ്ധ​തി?

അ​റ​ക്കു​ളം മൂ​ന്നു​ങ്ക​വ​യ​ലി​ല്‍ ചെ​ക്ഡാം പ​ണി​ത് ഇ​വി​ടെ​നി​ന്ന്​ 500 മീ​റ്റ​ര്‍ ക​നാ​ല്‍ നി​ര്‍മി​ച്ച് അ​തി​ലൂ​ടെ എ​ത്തു​ന്ന വെ​ള്ളം 6.5 കി​ലോ​മീ​റ്റ​ര്‍ ട​ണ​ല്‍ നി​ര്‍മി​ച്ച് അ​തി​ലൂ​ടെ കോ​ട്ട​യം ജി​ല്ല​യി​ലെ മൂ​ന്നി​ല​വ് പ​ഞ്ചാ​യ​ത്തി​ല്‍ എ​ത്തി​ക്കും. ഇ​വി​ടെ​നി​ന്ന്​ 200 മീ​റ്റ​ര്‍ ചാ​ലു​കീ​റി വെ​ള്ളം ക​ട​പു​ഴ​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. മു​ന്‍ മ​ന്ത്രി കെ.​എം. മാ​ണി വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണി​ത്. അ​ന്ന് പ​ഠ​ന റി​പ്പോ​ര്‍ട്ട് ല​ഭി​ക്കു​ക​യും ട​ണ​ലി​നാ​യി ഭൂ​മി​ക്ക​ടി​യി​ലെ പാ​റ നി​ര്‍ണ​യി​ക്കാ​നു​ള്ള റി​ഫ്രാ​ക്ഷ​ന്‍ സ​ര്‍വേ​ക്ക് ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ഏ​ജ​ന്‍സി​യു​മാ​യി ച​ര്‍ച്ച പൂ​ര്‍ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ പ​ദ്ധ​തി മു​ട​ങ്ങി.

മീ​ന​ച്ചി​ല്‍ ത​ട​ത്തി​ല്‍ 75 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ 228 ഹെ​ക്ട​ര്‍ ജ​ല​സം​ഭ​ര​ണി വി​സ്തൃ​തി​യു​ള്ള അ​ണ​ക്കെ​ട്ട് നി​ര്‍മി​ക്കാ​നാ​യി​രു​ന്നു പ്രാ​ഥ​മി​ക നി​ര്‍ദേ​ശം. കെ.​എ​സ്.​ഇ.​ബി മീ​ന​ച്ചി​ല്‍ ത​ട​ത്തി​ല്‍ വ​ഴി​ക്ക​ട​വി​ല്‍നി​ന്ന് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലേ​ക്ക് തു​ര​ങ്കം നി​ര്‍മി​ച്ച് ഡൈ​വെ​ര്‍ഷ​ന്‍ വെ​യ​ര്‍ വ​ഴി വെ​ള്ളം തി​രി​ച്ചു​വി​ടാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ പ​ദ്ധ​തി ത​ട​സ്സ​പ്പെ​ട്ടു. എ​ന്നാ​ല്‍, സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി, അ​ടു​ക്ക​ത്ത് അ​ണ​ക്കെ​ട്ട് നി​ര്‍മാ​ണം അ​സാ​ധ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. അ​തി​നു​പ​ക​രം മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ന്റെ മു​ക​ള്‍ഭാ​ഗ​ത്തു​നി​ന്ന് വെ​ള്ളം തി​രി​ച്ചു​വി​ടു​ന്ന​തി​നും മീ​ന​ച്ചി​ലി​ലും അ​തി​ന്റെ മൂ​ന്ന് പ്ര​ധാ​ന കൈ​വ​ഴി​ക​ളി​ലും മി​നി ഡാ​മു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​തി​നും ബ​ദ​ല്‍ പ​ദ്ധ​തി ശി​പാ​ര്‍ശ ചെ​യ്തു.

മൂ​വാ​റ്റു​പു​ഴ​യാ​റും എ​റ​ണാ​കു​ള​ത്തി​ന്‍റെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളും ആ​ശ​ങ്ക​യി​ൽ

ക​ണ​ക്കു​ക​ൾ നി​ര​ത്തി​യാ​ണ് മൂ​വാ​റ്റു​പു​ഴ ജ​ന​ത മീ​ന​ച്ചി​ൽ ജ​ല​സേ​ച​ന പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​ന്ന​ത്. മൂ​ല​മ​റ്റം റി​സ​ർ​വോ​യ​റി​ൽ​നി​ന്ന്​ ഒ​രു​സെ​ക്ക​ൻ​ഡി​ൽ 80 ഘ​ന​മീ​റ്റ​ർ ജ​ല​മാ​ണ് മ​ല​ങ്ക​ര ഡാ​മി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. ഇ​തി​ൽ​നി​ന്ന്​ 37 ഘ​ന​മീ​റ്റ​ർ മൂ​വാ​റ്റു​പു​ഴ വാ​ലി​യി​ലേ​ക്ക് എ​ടു​ക്കു​ന്നു.

എം.​വി.​ഐ.​പി​യു​ടെ ഈ ​ജ​ല​മാ​ണ് മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം താ​ലൂ​ക്കു​ക​ളി​ലെ തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും ഏ​റ്റു​മാ​നൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​തി​നു​ശേ​ഷ​മു​ള്ള ജ​ലം തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ ആ​റു​ക​ളി​ലൂ​ടെ ഒ​ഴു​കി ആ​ല​പ്പു​ഴ ജി​ല്ല​വ​രെ എ​ത്തു​ന്നു. മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ ഇ​രു​ക​ര​യെ​യും ബ​ന്ധ​പ്പെ​ടു​ത്തി 16 ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യും 27 ജ​ല​സേ​ച​ന​പ​ദ്ധ​തി​യും നി​ല​വി​ലു​ണ്ട്.

ഇ​തി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലൂ​ടെ ചേ​ർ​ത്ത​ല​ക്ക് 10 കോ​ടി ലി​റ്റ​ർ വെ​ള്ള​വും വൈ​ക്ക​ത്തി​ന് അ​ഞ്ചു​കോ​ടി ലി​റ്റ​ർ ജ​ല​വു​മാ​ണ് വേ​ണ്ട​ത്. കൊ​ച്ചി ന​ഗ​ര പ​ദ്ധ​തി​യി​ലേ​ക്ക് 1.16 ഘ​ന​മീ​റ്റ​ർ ജ​ല​വും വേ​ണം. പു​റ​മെ വെ​ള്ളൂ​ർ സ്യൂ​സ് പ്രി​ന്‍റ്​​ ഫാ​ക്ട​റി​യി​ലേ​ക്ക് 10 ഘ​ന​മീ​റ്റ​ർ ജ​ല​വും വേ​ണം. ഇ​ത​ല്ലാ​ത്തി​നും കൂ​ടി ആ​വ​ശ്യ​ത്തി​ന് വെ​ള്ളം മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ ഇ​ല്ലാ​തി​രി​ക്കെ​യാ​ണ് മീ​ന​ച്ചി​ൽ പ​ദ്ധ​തി​യു​ടെ പേ​രി​ൽ ജ​ലം ചോ​ർ​ത്താ​ൻ നീ​ക്കം ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.

ക​നാ​ൽ​വ​ഴി​യു​ള്ള ജ​ല​സേ​ച​നം അ​വ​താ​ള​ത്തി​ലാ​കു​മോ ?

ക​ടു​ത്ത ചൂ​ടി​ൽ ഉ​റ​വ​ക​ൾ വ​റ്റു​മ്പോ​ൾ ക​ർ​ഷ​ക​രു​ടെ ഏ​ക ആ​ശ്ര​യം മ​ല​ങ്ക​ര​യി​ൽ​നി​ന്ന് തു​ട​ങ്ങു​ന്ന ഇ​ട​ത് വ​ല​ത് ക​നാ​ലു​ക​ളാ​ണ്. ഡി​സം​ബ​ർ ആ​ദ്യ​വാ​രം മു​ത​ൽ ഇ​വി​ടെ നി​ന്ന്​ ജ​ല​സേ​ച​നം ആ​രം​ഭി​ക്കും. ക​നാ​ലി​ലെ വെ​ള്ള​മാ​ണ് സ​മീ​പ​വാ​സി​ക​ൾ കു​ളി​ക്കു​ന്ന​തി​നും അ​ല​ക്കു​ന്ന​തി​നും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​മീ​പ​ത്തെ ചെ​റു​തോ​ടു​ക​ളും ജ​ല​സം​ഭ​ര​ണി​ക​ളും സ​ജീ​വ​മാ​കു​ന്ന​തും ഈ ​വെ​ള്ള​മെ​ത്തു​ന്ന​ത് കൊ​ണ്ടു​മാ​ത്ര​മാ​ണ്. ഇ​രു​ക​നാ​ലു​ക​ൾ വ​ഴി​യും ജ​ല​മൊ​ഴു​ക്ക് നി​ല​ച്ചാ​ൽ കൃ​ഷി​യും മ​റ്റും അ​വ​താ​ള​ത്തി​ലാ​കും.

ഇ​ട​ത്-​വ​ല​തു​ക​ര എ​ന്നി​ങ്ങ​നെ 70 കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മാ​ണ് മ​ല​ങ്ക​ര ക​നാ​ലൊ​ഴു​കു​ന്ന​ത്. പെ​രു​മ​റ്റം കൂ​ടി കോ​ലാ​നി മ​ണ​ക്കാ​ട് അ​രി​ക്കു​ഴ ഭാ​ഗ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന വ​ല​തു​ക​ര ക​നാ​ൽ 27 കി​ലോ​മീ​റ്റ​ർ ദൂ​ര​വും തെ​ക്കു​ഭാ​ഗം, ഇ​ട​വെ​ട്ടി, കു​മാ​ര​മം​ഗ​ലം ക​ല്ലൂ​ർ​ക്കാ​ട് വ​ഴി ഒ​ഴു​കു​ന്ന ഇ​ട​ത് ക​ര ക​നാ​ൽ 30 കി​ലോ​മീ​റ്റ​റി​ൽ അ​ധി​ക​വു​മാ​ണ് ഒ​ഴു​കു​ന്ന​ത്. മൂ​ല​മ​റ്റം നി​ല​യ​ത്തി​ലെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​നു​ശേ​ഷം പു​റം​ത​ള്ളു​ന്ന ജ​ല​മാ​ണ് മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഈ ​ജ​ലം ഉ​പ​യോ​ഗി​ച്ച് മു​ട്ടം മി​നി പ​വ​ർ ഹൗ​സി​ൽ 4.8 മെ​ഗാ​വാ​ട്ടോ​ളം വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. ക​നാ​ലി​ലൂ​ടെ വെ​ള്ളം ഒ​ഴു​ക്ക​ണ​മെ​ങ്കി​ൽ ഡാ​മി​ൽ 41 മീ​റ്റ​ർ വെ​ള്ള​മാ​ണ് അ​വ​ശ്യ​മാ​യു​ള്ള​ത്.

പ​ദ്ധ​തി വ​രു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ട്

മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പു​റ​മെ ജ​ല​സേ​ച​ന പ​ദ്ധ​തി​കൂ​ടി വ​രു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ട്. ഈ ​ര​ണ്ട് പ​ദ്ധ​തി​മൂ​ലം മൂ​വാ​റ്റു​പു​ഴ​യി​ലേ​ത​ട​ക്കം മ​റ്റ് 150ല​ധി​കം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ മു​ട​ങ്ങു​ന്ന സ്ഥി​തി ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ല. ജ​ന​ത്തെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്തും കൂ​ടു​ത​ൽ ആ​ലോ​ച​ന ന​ട​ത്തി​യും മാ​ത്ര​മേ പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യൂ. ഏ​ക​പ​ക്ഷീ​യ തീ​രു​മാ​നം അം​ഗീ​ക​രി​ക്കി​ല്ല. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ച്ചു​വ​രു​ക​യാ​ണ്. ശേ​ഷം തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കും.-മാ​ത്യു കു​ഴ​ൽ​നാ​ട​ൻ (മൂ​വാ​റ്റു​പു​ഴ എം.​എ​ൽ.​എ)

‘ആ​ശ​ങ്ക വേ​ണ്ട; ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്​ പാ​ഴാ​കു​ന്ന ജ​ലം’

കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പു​റ​മെ മീ​ന​ച്ചി​ൽ ജ​ല​സേ​ച​ന പ​ദ്ധ​തി​കൂ​ടി വ​ന്നാ​ലും മ​ല​ങ്ക​ര ഡാം ​വ​റ്റു​മെ​ന്ന ആ​ശ​ങ്ക വേ​ണ്ടെ​ന്ന് പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​രു​ടെ പ​ക്ഷം. മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ൽ ഉ​ൽ​പാ​ദ​നം ക​ഴി​ഞ്ഞ്​ പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന ജ​ല​ത്തി​​ന്‍റെ പ​കു​തി മാ​ത്രം മ​തി​യാ​കും ര​ണ്ട് മീ​ന​ച്ചി​ൽ പ​ദ്ധ​തി​ക്കു​മാ​യി. മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ജ​ല​ക്ഷാ​മം രൂ​പ​പ്പെ​ടു​ന്ന​ത്. ഈ ​സ​മ​യ​ങ്ങ​ളി​ൽ മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യ​ത്തി​ൽ ഉ​ൽ​പാ​ദ​നം പ​ര​മാ​വ​ധി ആ​യി​രി​ക്കും. അ​താ​യ​ത് 1.5 ല​ക്ഷം ലി​റ്റ​ർ ജ​ലം ഒ​രോ സെ​ക്ക​ൻ​ഡി​ലും മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്ക് പു​റം​ത​ള്ളും.

ഇ​തി​ൽ ശ​രാ​ശ​രി 25,000 ലി​റ്റ​ർ ജ​ലം വീ​തം മ​ല​ങ്ക​ര​യി​ലെ ഓ​രോ ക​നാ​ൽ വ​ഴി​യും ജ​ല​സേ​ച​ന​ത്തി​നാ​യി തു​റ​ന്നു​വി​ടും. 25,000 ലി​റ്റ​ർ മ​ല​ങ്ക​ര​യി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​നും ഉ​പ​യോ​ഗി​ക്കും. മി​ച്ച​മു​ള്ള​ത് പ​ല​പ്പോ​ഴും ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി ഒ​ഴു​ക്കി ക​ള​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ല​ങ്ക​ര ഡാ​മി​ൽ ശ​രാ​ശ​രി 41 മീ​റ്റ​ർ ജ​ലം വേ​ന​ൽ കാ​ല​ത്ത് നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ന്നു. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ​ഠി​ച്ച് ഡി.​പി.​ആ​ർ ത​യാ​റാ​ക്കു​ന്ന​ത്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ വാ​പ്‌​കോ​സ് ആ​ണ്. റി​പ്പോ​ർ​ട്ട് ല​ഭി​ച്ച് തു​ട​ർ പ​ഠ​ന​ങ്ങ​ളും ന​ട​ത്തി​യ ശേ​ഷ​മെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

എ​ന്തി​നീ ര​ണ്ട് പ​ദ്ധ​തി ?

വ​ര്‍ഷം മു​ഴു​വ​ന്‍ മീ​ന​ച്ചി​ലാ​ർ ജ​ല​സ​മൃ​ദ്ധ​മാ​കു​ന്ന​തോ​ടൊ​പ്പം കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​നും പു​തു​താ​യി ഒ​പ്പു​വെ​ച്ച ജ​ല​സേ​ച​ന പ​ദ്ധ​തി​ക്ക് ക​ഴി​യു​മെ​ന്നാ​ണ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​യു​ന്ന​ത്. പി​ന്നെ എ​ന്തി​നാ​ണ് നി​ല​വി​ൽ പ​ണി പു​രോ​ഗ​മി​ക്കു​ന്ന (പൈ​പ്പ് സ്ഥാ​പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന) മ​ല​ങ്ക​ര-​മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി എ​ന്ന ചോ​ദ്യം ഉ​യ​രു​ന്നു. 1243 കോ​ടി മു​ത​ൽ​മു​ട​ക്കി​ലാ​ണ് മ​ല​ങ്ക​ര-​മീ​ന​ച്ചി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഭാ​ഗ​മാ​യ മു​ട്ട​ത്തു​നി​ന്ന്​ ഒ​രു മീ​റ്റ​ർ വ്യാ​സ​മു​ള്ള പൈ​പ്പ് വ​ഴി വെ​ള്ളം പ​മ്പ് ചെ​യ്ത് പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ട്ടു പ​ഞ്ചാ​യ​ത്തി​ലും പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി. ജ​ല​സേ​ച​ന പ​ദ്ധ​തി​വ​ഴി മീ​ന​ച്ചി​ലാ​റ്റി​ൽ വെ​ള്ള​മെ​ത്തു​ക​യാ​​ണെ​ങ്കി​ൽ ഇ​ത് 13 പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് അ​ല്ലേ എ​ളു​പ്പം. അ​തു​വ​ഴി ചെ​ല​വും കു​റ​ക്കാ​നാ​വി​ല്ലേ എ​ന്ന​താ​ണ് ചോ​ദ്യം?.

പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണം

മൂ​വാ​റ്റു​പു​ഴ​യാ​ർ ഊ​ഷ​ര​ഭൂ​മി​യാ​യി മാ​റു​മെ​ന്ന പ​രാ​തി ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യാ​ണ്​ മീ​ന​ച്ചി​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.1986ലും 2006​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ വ​ൻ​പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി ന​ട​പ്പാ​ക്കി​യാ​ൽ മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ൽ വെ​ള്ളം ഉ​ണ്ടാ​കി​ല്ല. ഇ​ത് കു​ടി​വെ​ള്ള​ത്തെ അ​ട​ക്കം ബാ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണം.-ബാ​ബു പോ​ൾ (സി.​പി.​ഐ നേ​താ​വ്, മു​ൻ എം.​എ​ൽ.​എ)

Tags:    
News Summary - Meenachil Irrigation Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.