മുട്ടം: മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. മുട്ടത്തെ ഒരുകൂട്ടം യുവാക്കളാണ് ടാക്സി സ്റ്റാൻഡിന് മുന്നിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധിച്ചത്. ഒരു വർഷത്തിലധികമായി തകർന്ന് കിടക്കുന്ന ഈ ഭാഗത്ത് രണ്ടുതവണ തട്ടിക്കൂട്ട് ടാറിങ് നടത്തിയെങ്കിലും രണ്ടുതവണയും പൊളിഞ്ഞു. വാട്ടർ അതോറിറ്റിയുടെ പൈപ്പിലെ ചോർച്ചയും അടിക്കടി ടാറിങ് പൊളിയാൻ കാരണമാണ്. പൈപ്പിലെ ചോർച്ച മാറ്റിയ ശേഷം ടാറിങ് നടത്തിയാൽ മാത്രമേ ശാശ്വത പരിഹാരമാകൂ.
നൂറുകണക്കിന് ചരക്കുവാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി പോകുന്നത്. കുഴിയിൽ വീഴുന്ന മിക്ക വാഹനത്തിനും കേടുപാടുകളും സംഭവിക്കുന്നുണ്ട്. മുട്ട കയറ്റി വന്ന വാഹനം കുഴിയിൽ ചാടി നിരവധി മുട്ട പൊട്ടിയ സംഭവവും ഉണ്ട്. എത്രയും വേഗം അറ്റകുറ്റപ്പണി നടത്തി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.