മാം​സ വി​ൽ​പ​നശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന നടത്തുന്നു

പൊതുജനാരോഗ്യ ലംഘനം: ഒമ്പത്​ സ്ഥാപനങ്ങൾക്കെതിരെ നടപടി

നെ​ടു​ങ്ക​ണ്ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ക​ല്ലാ​ര്‍ പ​ട്ടം കോ​ള​നി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​മ്പ​ത്​ സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഗു​രു​ത​ര​മാ​യ പൊ​തു​ജ​നാ​രോ​ഗ്യ ലം​ഘ​നം ന​ട​ത്തി​യ പ​ടി​ഞ്ഞാ​റെ ക​വ​ല​യി​ലെ കോ​ള്‍ഡ് സ്‌​റ്റോ​റേ​ജ് അ​ട​ക്കാ​നും മ​ലി​ന ജ​ലം ജ​ല സ്രോ​ത​സ്സി​ലേ​ക്ക് ഒ​ഴു​ക്കി​യ ഹോ​ട്ട​ലും വീ​ടും ഉ​ള്‍പ്പെ​ടെ നാ​ല്​ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ പി​ഴ ഈ​ടാ​ക്കി. ബേ​ക്ക​റി, കോ​ഫി​ബാ​ര്‍, കൂ​ള്‍ബാ​ര്‍ എ​ന്നി​ങ്ങ​നെ നാ​ല്​ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നോ​ട്ടി​സും ന​ല്‍കി. ഹോ​ട്ട​ലു​ക​ളി​ലും മ​ത്സ്യ, മാം​സ വി​ൽ​പ​ന ശാ​ല​ക​ളി​ലും മ​റ്റു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ്. അ​മ്പാ​ന്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി.​സെ​ക്ര​ട്ട​റി മ​ഞ്ചു​ഷ, ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ആ​ര്‍.​സ​ന്തോ​ഷ്, ഷെ​റി​ന്‍രാ​ജ്, ജെ​ജി, പ്ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags:    
News Summary - Violation of public health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.