രാജാക്കാട്: രാജാക്കാട് ടൗണിന് സമീപം കാർ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു. കുരങ്ങുപാറ സ്വദേശിയായ ഡ്രൈവർക്ക് നിസ്സാര പരിക്ക്. ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം.
രാജകുമാരി ഭാഗത്തുനിന്നും അതിവേഗത്തിൽ എത്തിയ കാർ പാറമട ഭാഗത്ത് വളവ് തിരിയാതെ താഴേക്ക് മറിയുകയായിരുന്നു. വാഹനം ഓടിച്ച ഉടമക്ക് പുറമെ രണ്ട് പേർകൂടി ഒപ്പമുണ്ടായിരുന്നു.
റോഡിന് താഴെയുള്ള വീടിെൻറ മുറ്റത്തോട് ചേർന്ന് കീഴ്മേലായി നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
ഈ കാർ രാജകുമാരിയിൽ നാലോളം വാഹനങ്ങളിൽ ഇടിച്ചശേഷം നിർത്താതെ പോയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുന്നതിന് രാജാക്കാട് പൊലീസ് റോഡിൽ കാത്തുനിൽക്കെയാണ് അപകടത്തിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.