കട്ടപ്പന: വെള്ളിലാംകണ്ടത്ത് ആളില്ലാത്ത വീട്ടിൽ മോഷണം. വീട്ടിൽ സുഷിച്ചിരുന്ന രണ്ടുലക്ഷം രൂപയുടെ ചെമ്പ്, പിത്തള, ഓട്
പാത്രങ്ങൾ മോഷണം പോയി. വെള്ളിലാംകണ്ടം ഓലാനിക്കൽ ബിജുവിന്റെ വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.
മുറിയിൽ സൂഷിച്ചിരുന്ന വലിയ വാർപ്പ്, ചെമ്പ് കലം, ചെമ്പ് കുടം, ചെമ്പിന്റെ അണ്ടാവ്, ചെമ്പ് കലം, ചെമ്പ് തളിക, പഴയ തേപ്പുപ്പെട്ടി എന്നിവയാണ് മോഷണം പോയത്. വാർപ്പിന് മാത്രം ഏകദേശം ഒന്നര ലക്ഷം രൂപ വിലവരും. ബിജുവിന്റെ മാതാവ് ശാന്തമ്മക്ക് വിവാഹത്തിന് 50 വർഷം മുമ്പ് സ്വന്തം വീട്ടിൽ നിന്ന് നൽകിയ പാത്രങ്ങളാണ് മോഷണം പോയത്.
ബിജു പിതാവ് നടരാജനെയും കൊണ്ട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും ശാന്തമ്മ തൊട്ടടുത്ത വീട്ടിലുമായിരുന്നു. കട്ടപ്പന പൊലീസും ഇടുക്കി ഡോഗ് സ്കാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.