തൊടുപുഴ: മാസ്ക് ഉപയോഗിച്ച് നമ്പർ പ്ലേറ്റ് മറച്ച് അപകടകരമായി ഓടിച്ച വാഹനം കൈയോടെ പൊക്കി മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ച യുവാവിെൻറ ഡ്രൈവിങ് ലൈസൻസ് എൻഫോസ്മെന്റ് ആർ.ടി.ഒ പി.എ. നസീർ സസ്പെൻഡ് ചെയ്തു.
നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്ന വാഹനങ്ങളെ ഏതാനും നാളുകളായി മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ഇതിനിടെയാണ് വെള്ളിയാഴ്ച രാവിലെ മാസ്ക് കൊണ്ട് നമ്പർ പ്ലേറ്റ് മറച്ച് പോകുന്ന ബൈക്ക് തൊടുപുഴ ട്രാഫിക് യൂനിറ്റിന്റെ ശ്രദ്ധയിൽപെട്ടത്.
പൊലീസ് അറിയിച്ചതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഭരത് ചന്ദ്രെൻറ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് വിഭാഗം സ്റ്റേഷനിൽ എത്തി വാഹനം പരിശോധിക്കുകയും വാഹന ഉടമയെയും വാഹനം ഓടിച്ച ആളെയും വെങ്ങല്ലൂർ കൺട്രോൾ റൂമിൽ നേരിട്ട് വിളിപ്പിച്ച് കേസെടുക്കുകയും ചെയ്തു.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും നമ്പർ പ്ലേറ്റ് മാസ്ക് വെച്ച് മറച്ചതിനും ലൈസൻസ് സസ്പെൻഡ് ചെയ്തത്.
പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി സമാനമായ രീതിയിലുള്ള നിയമലംഘനങ്ങൾ പിടികൂടാൻ പ്രത്യേക പരിശോധനകൾ നടത്താൻ തീരുമാനിച്ചതായി ആർ.ടി.ഒ പി.എ. നസീർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.