നെടുങ്കണ്ടം: മുരുകൻപാറയിലെ പകൽവീട് മാലിന്യ സംഭരണ കേന്ദ്രമാക്കിയതിൽ വ്യാപക പ്രതിഷേധം. നെടുങ്കണ്ടം പഞ്ചായത്ത് 13ാം വാർഡിലെ കോമ്പയാറ്റിൽ നിർമിച്ച വൃദ്ധജനങ്ങളുടെ പകൽവീടാണ് മാലിന്യസംഭരണ കേന്ദ്രമാക്കിയത്.വാർഡിലെ മുഴുവൻ മാലിന്യവും ഇവിടെയാണ് സംഭരിക്കുന്നത്. ചാക്കിൽ മാലിന്യം കെട്ടിയിട്ടിരിക്കുകയാണ്. ഇതോടെ കെട്ടിടം സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിലായി.
മാലിന്യക്കൂമ്പാരം മൂലം പരിസരമാകെ കൊതുകും ഈച്ചയും പെരുകിയതോടെ പ്രദേശവാസികൾക്കും വിനയായി. പഞ്ചായത്തിലെ ഹരിതകർമ സേന ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ സംഭരിക്കുന്നത്.2019ൽ പിരിവെടുത്ത് വാങ്ങിയ അഞ്ച് സെന്റിൽ 1,20,000 രൂപ മുടക്കി നിർമിച്ചതാണിത്. ഇടുക്കി എം.പി ഡീൻ കുര്യാക്കോസാണ് ഉദ്ഘാടനം ചെയ്തത്.
സീനിയർ സിറ്റീസൺകാരെ കൂടി സംരക്ഷിക്കാനായി സായംപ്രഭ ഹോം ആക്കി അപ്ഗ്രേഡ് ചെയ്യാൻ നീക്കം നടത്തിയിരുന്നു. അപ്പോഴേക്കും പഞ്ചായത്ത് ഭരണസമിതി മാറി. ഇതിനിടെ വീടില്ലാത്ത ഒരാളെ മാസങ്ങളോളം ഇവിടെ താമസിപ്പിച്ചിരുന്നു. പിന്നീട് പരാതി ഏറിയതോടെ പഞ്ചായത്ത് ഭരണസമിതി ഇവരെ ഇവിടെനിന്ന് മാറ്റിത്താമസിപ്പിക്കുകയായിരുന്നു. മൂന്നുലക്ഷത്തിലധികം രൂപയുടെ ഫർണിച്ചർ കെട്ടിടത്തിനുള്ളിൽ നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.