മൂലമറ്റം: ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ന്ന് 2343.7 അടിയിലെത്തി. ഇത് പൂർണസംഭരണ ശേഷിയുടെ 40.59 ശതമാനമാണ്. മഴക്കാലത്ത് ഇടുക്കിയിലെ ജലനിരപ്പ് 95 ശതമാനത്തിലധികം എത്തിയിരുന്നു. 889.09 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് നിലവിൽ ഇടുക്കിയിലുള്ളത്.
ബുധനാഴ്ച ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് മൂലമറ്റം വൈദ്യുതി നിലയത്തിൽ 15.637 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.1.94 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഡാമിലേക്ക് ഒഴുകിയെത്തി.
കുണ്ടള ഡാം തുറന്നു
മൂന്നാർ: കുണ്ടള അണക്കെട്ട് തുറന്നു. വ്യാഴാഴ്ച രാവിലെ 11നാണ് തുറന്നത്. ഓരോ വർഷവും അണക്കെട്ട് വറ്റിക്കുന്നതിന്റെ ഭാഗമായാണ് തുറന്നത്. അടുത്ത ഒരു മാസം തുടർച്ചയായി തുറന്നിരിക്കും. അണക്കെട്ട് തുറക്കുന്നത് കാണാൻ ധാരാളം പേർ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.