തൊടുപുഴ: ഓണക്കാലത്ത് പച്ചക്കറി, പലചരക്ക്, സാധനങ്ങളുടെ വില വർധന തടയുന്നതിന്റെ ഭാഗമായി ജില്ല സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ മൂന്നാർ ടൗൺ, ചന്തകൾ, പരിസരം എന്നിവിടങ്ങളിലെ പച്ചക്കറി/പലചരക്ക് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.
82,000 രൂപ പിഴയീടാക്കി. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ വകുപ്പിലായി 52 കേസുകൾ രജിസ്റ്റർ ചെയ്തു.
ഇതിൽ 39 ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് 82,000 രൂപ പിഴയീടാക്കിയത്. സ്ക്വാഡിൽ ജില്ല സപ്ലൈ ഓഫിസർ ബൈജു കെ. ബാലൻ, ഉടുമ്പൻചോല താലൂക്ക് സപ്ലൈ ഓഫിസർ റോയി തോമസ്, ഉടുമ്പൻചോല റേഷനിങ് ഇൻസ്പെക്ടർമാരായ ആർ. ബിനീഷ്, അജേഷ്, ജോഷി, ദേവികുളം ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ ആൻ മേരി ജോൺസൺ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ കെ. ഷാജൻ, ദേവികുളം താലൂക്ക് സപ്ലൈ ഓഫിസർ സഞ്ജയ് നാഥ്, ദേവികുളം റേഷനിങ് ഇൻസ്പെക്ടർമാരായ ജയകുമാർ, സുധാകുമാരി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.