തൊടുപുഴ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ലൈഫ് ഭവന പദ്ധതിയുടെ പ്രവർത്തനം മെല്ലെപ്പോക്കിൽ. ഫണ്ടിന്റെ ലഭ്യതക്കുറവാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജില്ലയിൽ വണ്ണപ്പുറം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ആവശ്യക്കാർ; 47 പേർ. ഇതിൽ കരാർ വെച്ചത് 19 പേരാണ്. നിർമാണം പൂർത്തിയായത് അഞ്ച് വീടുകളും. ഉപ്പുതറ പഞ്ചായത്തിൽ 45 പേർക്കാണ് വീട് ആവശ്യമായുള്ളത്.
നിലവിൽ ഒരു വീട് മാത്രമേ പൂർത്തീകരിച്ചിട്ടുള്ളൂ. പഞ്ചായത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ച് ജനപ്രതിനിധികൾ അടക്കം 27 പേർ അനധികൃതമായി പദ്ധതിയുടെ തുക കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പണം തിരിച്ചുപിടിക്കാൻ വിജിലൻസ് ശിപാർശ ചെയ്തിട്ടുണ്ട്.
പീരുമേട്ടിൽ പദ്ധതിയുടെ ഭാഗമായി ഒരു വീട് പോലും ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ നടന്ന ജില്ലാ അവലോകന യോഗത്തിൽ പ്രവർത്തകരുടെ മെല്ലെപ്പോക്കിനെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.