ഇടുക്കിയിൽ ഫ്ലക്സ്​ പ്രിന്റിങ് കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; ഒരുലക്ഷത്തിന്​ മുകളിൽ പിഴ

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ബ​ൾ​ക്ക് വേ​സ്റ്റ് ജ​ന​റേ​റ്റ​ർ​സ് (ബി.​ഡി​ബ്ല്യു.​ജി) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഫ്ല​ക്സ് പ്രി​ന്റ് ചെ​യ്യു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മി​ന്ന​ൽ പ​രി​ശോ​ധ​ന.

ജി​ല്ല എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡും തൊ​ടു​പു​ഴ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ശ​രി​യാ​യ രീ​തി​യി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണം ഏ​ർ​പ്പെ​ടു​ത്താ​തി​രി​ക്കു​ക , മ​ലി​ന​ജ​ലം ജ​ലാ​ശ​യ​ത്തി​ലേ​ക്കും പൊ​തു​സ്ഥ​ല​ത്തേ​ക്കും ഒ​ഴു​ക്കി​വി​ടു​ക തു​ട​ങ്ങി​യ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. ആ​കെ 66 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. അ​ഞ്ച് ഫ്ലെ​ക്സ്​ പ്രി​ന്റി​ങ്​ പ്ര​സു​ക​ൾ​ക്ക് 70,000 രൂ​പ​യും മൂ​ന്ന് ബി.​ഡ​ബ്ല്യു.​ജി​ക​ൾ​ക്ക് 45,000 രൂ​പ​യും പി​ഴ​ചു​മ​ത്തി.

ജി​ല്ല​യി​ലെ മ​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീം ​ലീ​ഡ​ർ പി.​ടി. അ​ന​ന്ത​കൃ​ഷ്ണ​ൻ, ശു​ചി​ത്വ മി​ഷ​ൻ ഇ​ടു​ക്കി എ.​ഡി.​എം.​സി അ​ഷി​ത ച​ന്ദ്ര​ൻ, ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് ടീം ​അം​ഗം ര​തീ​ഷ്, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​പി. സ​തീ​ശ​ൻ, ഐ. ​ര​ജി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Lightning inspection at flux printing centers in Idukki-A fine of over one lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.