ഫണ്ടില്ല; വി.എഫ്.പി.സി.കെ പ്രവർത്തനം പ്രതിസന്ധിയിൽ; ക​ർ​ഷ​ക​ർ​ക്ക്​ ല​ഭി​ക്കാ​നു​ള്ള​ത്​ കോ​ടി​ക​ൾ

തൊ​ടു​പു​ഴ: പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​നും സ​ബ്‌​സി​ഡി​ക്കു​മു​ള്ള പ​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ കൃ​ഷി വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട്‌​സ് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ കേ​ര​ളം (വി.​എ​ഫ്.​പി.​സി.​കെ.) പ്ര​തി​സ​ന്ധി​യി​ൽ.

2023-’24 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ത് ഉ​ൾ​പ്പെ​ടെ അ​ഞ്ച് കോ​ടി​യോ​ളം രൂ​പ സം​സ്​​ഥാ​ന​ത്തെ ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കാ​നു​ണ്ടെ​ന്ന് വി.​എ​ഫ്.​പി.​സി.​കെ ക​ൺ​സോ​ർ​ഷ്യം ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

ജി​ല്ല​യി​ൽ 15​ ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ്​ ക​ർ​ഷ​ക​ർ​ക്ക്​ ല​ഭി​ക്കാ​നു​ള്ള​ത്. കു​ടി​ശ്ശി​ക വ​രു​ത്തി​യ തു​ക ക​ർ​ഷ​ക​ർ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ വി.​എ​ഫ്.​പി.​സി.​കെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വി.​എ​ഫ്.​പി.​സി.​കെ ക​ൺ​സോ​ർ​ഷ്യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 26ന് ​ക​ർ​ഷ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​ടി​മാ​ലി​യി​ലെ ജി​ല്ല ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ക​യാ​ണ്. ര

​ണ്ടാം ഘ​ട്ട​മാ​യി ഡി​സം​ബ​ർ 10ന് ​കാ​ക്ക​നാ​ട്ടു​ള്ള വി.​എ​ഫ്.​പി.​സി.​കെ ഹെ​ഡ് ഓ​ഫി​സും ഉ​പ​രോ​ധി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

50 ശ​ത​മാ​നം വ​രെ സ​ബ്‌​സി​ഡി​യു​ള്ള പ​ദ്ധ​തി​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രാ​ണ് വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്ത്​ വ​ന്നി​രു​ന്ന​ത്. വി.​എ​ഫ്.​പി.​സി.​കെ.​യു​ടെ വി​പ​ണി​ക​ളി​ലൂ​ടെ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ ക​ർ​ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ മി​ക​ച്ച വി​ല​ക്ക്​ വി​ൽ​ക്കാ​നും സാ​ധി​ച്ചി​രു​ന്നു​വെ​ന്ന്​ ക​ർ​ഷ​ക​ർ പ​റ​യു​ന്നു. 

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ന​ൽ​കി​യ 100 കോ​ടി രൂ​പ പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​മാ​ക്കി​യാ​ണ് വി.​എ​ഫ്.​പി.​സി.​കെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ഇ​തി​ൽ 20 കോ​ടി രൂ​പ സ​ർ​ക്കാ​ർ വ​ക മാ​റ്റി കേ​ര​ള അ​ഗ്രി ബി​സി​ന​സ് ക​മ്പ​നി​ക്ക്​ ന​ൽ​കി. കേ​ര​ള​ത്തെ പ​ഴം-​പ​ച്ച​ക്ക​റി ഉ​ൽപാ​ദ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​തയി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി.​എ​ഫ്.​പി.​സി.​കെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.​വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​തും നി​ല​വി​ലു​ള്ള​വ​ർ​ക്ക് കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ൽ​കാ​ത്ത​തും ഫ​ണ്ട്​ കൃ​ത്യ​മാ​യി കി​ട്ടാ​ത്ത​തും​ സ്ഥാ​പ​ന​ത്തെ ത​ക​ർ​ക്കു​ക​യാ​ണ്​​.

സാമ്പത്തിക പ്രതിസന്ധി വെ​ല്ലു​വി​ളി

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ്​ ​പ്ര​ധാ​ന പ്ര​ശ്ന​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. 2023 മു​ത​ൽ സ​ർ​ക്കാ​ർ ഫ​ണ്ടു​ക​ൾ അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ വി.​എ​ഫ്.​പി.​സി.​കെ.​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി​യ​താ​യും ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.

വേ​ണ്ട​ത്ര ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ത്ത​തും നി​ല​വി​ലു​ള്ള​വ​ർ​ക്ക് കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ൽ​കാ​ത്ത​തും ഈ ​സ്ഥാ​പ​ന​ത്തെ ഉ​ൻ​മൂ​ല​നം ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണെ​ന്നും ക​ൺ​സോ​ർ​ഷ്യം ജി​ല്ല പ്ര​സി​ഡ​ന്റ് ടോ​മി തെ​ങ്ങും​പ​ള്ളി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ഹ​രി ത​റ​യ​ത്ത്, ചാ​ക്കോ ജോ​സ​ഫ്, സ​ണ്ണി തോ​മ​സ്, സി​ബി ജോ​സ​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു. അ​തേ സ​മ​യം ഫ​ണ്ടു​ക​ൾ മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ ന​ൽ​കി വ​രു​ന്ന​താ​യാ​ണ്​ വി.​എ​ഫ്.​പി.​സി.​കെ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഫ​ണ്ട്​ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സ​മു​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ജി​ല്ല​യി​ൽ 15 ല​ക്ഷ​ത്തോ​ളം രൂ​പ​ ക​ർ​ഷ​ക​ർ​ക്ക്​ ന​ൽ​കാ​നു​ണ്ടെ​ന്നാ​ണ്​​ അ​ധി​കൃ​ത​രു​​ടെ ക​ണ​ക്കു​ക​ൾ. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക്​ കൊ​ടു​ക്കാ​നു​ള്ള പ​ണം കൊ​ടു​ത്ത്​ തീ​ർ​ക്കു​ന്ന​തി​നാ​ണ്​ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

Tags:    
News Summary - VFPCK in crisis;farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.