തൊടുപുഴ: പൊതുതെരഞ്ഞെടുപ്പിന് ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി. പ്രവർത്തനക്ഷമത, കൃത്യത, ബൂത്തടിസ്ഥാനത്തിലുള്ള വിതരണം എന്നിവ ഉറപ്പുവരുത്തുകയാണ് പ്രവൃത്തിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട്, കോതമംഗലം, പീരുമേട് എന്നീ മണ്ഡലങ്ങളിലെ സ്ട്രോങ് റൂം കേന്ദ്രങ്ങളില്‍ ഇ.വി.എം- വിവിപാറ്റ് യന്ത്രങ്ങളുടെ കമീഷനിങാണ് പൂര്‍ത്തിയായത്. ഏഴുകേന്ദ്രങ്ങളും കലക്ടർ ഷീബാ ജോര്‍ജ് സന്ദര്‍ശിച്ചു. കമീഷനിങ് കേന്ദ്രത്തോടൊപ്പം സജ്ജീകരിച്ച മോക്പോളിങ് സ്റ്റേഷനുകളും സ്ട്രോങ് റൂമുകളും കലക്ടര്‍ പരിശോധിച്ചു. വോട്ടിങ് യന്ത്രങ്ങളില്‍ ക്രമനമ്പര്‍, സ്ഥാനാര്‍ഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പില്‍ പ്രിന്റ് ചെയ്യേണ്ട ക്രമനമ്പര്‍, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും സെറ്റ് ചെയ്യുന്ന പ്രക്രിയയാണ് കമ്മിഷനിങ്. വിവിപാറ്റിലും സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ ഫീഡ് ചെയ്ത ശേഷം പ്രിന്റ് ചെയ്യാനുള്ള പേപ്പര്‍ ലോഡ് ചെയ്ത് സീല്‍ ചെയ്തു. രാവിലെ എട്ട് മുതലാണ് വിവിധ കേന്ദ്രങ്ങളില്‍ കമ്മിഷനിങ് ആരംഭിച്ചത്. ഏഴു സ്ഥാനാര്‍ഥികളുടെ പേര് ഉള്‍ക്കൊള്ളുന്ന ബാലറ്റ് ലേബലാണ് പതിപ്പിച്ചത്. ഇതോടെ ഓരോ ബൂത്തിലേക്കുമുള്ള ഇ.വി.എം (കണ്ട്രോള് യൂനിറ്റ്, ബാലറ്റ് യൂനിറ്റ്, വിവിപാറ്റ്) വോട്ടെടുപ്പിന് സജ്ജമാകും.
ബാലറ്റ് സെറ്റ് ചെയ്ത ശേഷം ഓരോ ഇ.വി.എമ്മിലും ഓരോ വോട്ട് ചെയ്ത് മെഷീന്റെ കാര്യക്ഷമത ഉറപ്പുവരുത്തും. തുടര്‍ന്ന് അവ സീല്‍ ചെയ്യും. ശേഷം ഓരോ അസംബ്ലി വിഭാഗത്തിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളില്‍ നിന്ന് റാന്‍ഡമായി തെരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം ഇ.വിഎമ്മുകളില്‍ 1000 വീതം വോട്ട് രേഖപ്പെടുത്തി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തും.തുടര്‍ന്നാണ് ഇ.വി.എമ്മുകള്‍ സ്ട്രോങ് റൂമുകളിലേക്ക് മാറ്റുക. സ്ട്രോങ് റൂമുകളില്‍ വരച്ചിട്ടുള്ള നിശ്ചിത കള്ളിയില്‍ അഡ്രസ്സ് ടാഗ് ചെയ്ത് ക്രമീകരിച്ചാണ് വോട്ടെടുപ്പ് യന്ത്രങ്ങളോരോന്നും സൂക്ഷിക്കുക. ഇങ്ങനെ സൂക്ഷിക്കുന്ന മെഷീനുകളാണ് വോട്ടെടുപ്പിന് തലേന്ന് സ്ട്രോങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്. ഇ.വി.എമ്മുകളുടെ കമീഷനിങ് പ്രക്രിയ പൂര്‍ണമായും വെബ്കാസ്റ്റ് ചെയ്യുന്നുണ്ട്. സ്ട്രോങ് റൂമുകളില്‍ കനത്ത സുരക്ഷയിലാണ് ഇവ സൂക്ഷിക്കുന്നതും. ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ 1315 പോളിങ് സ്റ്റേഷനുകളാണുള്ളത്. ദേവികുളം - 195, ഉടുമ്പന്‍ചോല- 193, തൊടുപുഴ -216, ഇടുക്കി- 196, പീരുമേട് -203, മൂവാറ്റുപുഴ- 153, കോതമംഗലം- 159 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.