ലോകാരോഗ്യ ദിനാചരണം നാളെ

ലോകാരോഗ്യ ദിനാചരണം നാളെ

തൊ​ടു​പു​ഴ: ഏ​പ്രി​ല്‍ ഏ​ഴ്​ ലോ​കാ​രോ​ഗ്യ ദി​ന​മാ​യി ആ​ച​രി​ക്കു​ക​യാ​ണ്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല ആ​രോ​ഗ്യ വ​കു​പ്പ്, ആ​രോ​ഗ്യ​കേ​ര​ളം, മു​ട്ടം സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​കാ​രോ​ഗ്യ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കും.

പൊ​തു​ജ​ന ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി റാ​ലി, ഫ്ലാ​ഷ് മോ​ബ്, ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, ബോ​ധ​വ​ത്ക​ര​ണ വി​ഡി​യോ, ഡോ​ര്‍ ടു ​ഡോ​ര്‍ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.

ഈ ​വ​ര്‍ഷ​ത്തെ ലോ​കാ​രോ​ഗ്യ ദി​ന സ​ന്ദേ​ശം ആ​രോ​ഗ്യ​ക​ര​മാ​യ തു​ട​ക്കം പ്ര​തീ​ക്ഷാ നി​ര്‍ഭ​ര​മാ​യ ഭാ​വി, കു​ഞ്ഞോ​മ​ന ജ​നി​ക്കേ​ണ്ട​ത് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ക​ര​ങ്ങ​ളി​ല്‍, പ്ര​സ​വം സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ ആ​ശു​പ​ത്രി തെ​ര​ഞ്ഞെ​ടു​ക്കാം എ​ന്ന​താ​ണ്.

മാ​തൃ​ന​വ​ജാ​ത ശി​ശു മ​ര​ണ​ങ്ങ​ള്‍ പ​ര​മാ​വ​ധി ത​ട​യു​ന്ന​തി​നും സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നും മു​ന്‍ഗ​ണ​ന ന​ല്‍കു​ന്ന​തി​നു​മു​ള്ള ശ്ര​മം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സ​ര്‍ക്കാ​റി​നൊ​പ്പം പൊ​തു​സ​മൂ​ഹ​വും ഒ​രു​മി​ച്ച് പ്ര​വ​ര്‍ത്തി​ക്ക​ണം.

Tags:    
News Summary - World Health Day is celebrated tomorrow.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.