ഇടുക്കി: കുമളി തേക്കടി ഐ.ബിക്കു പിന്നിൽ കുടിലിൽ ഒറ്റക്ക് കഴിയുന്ന 81 വയസ്സുള്ള തങ്കമണിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
ഇടുക്കി ജില്ല സാമൂഹികനീതി ഓഫിസർക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. മുത്തശ്ശിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
കുമളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി.
തങ്കമണി എന്ന 81കാരി ഇപ്പോൾ മകനോടൊപ്പം അട്ടപ്പള്ളം എന്ന സ്ഥലത്താണ് താമസിക്കുന്നതെന്നും മക്കൾ സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു.
എന്നാൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിഷയം കൈകാര്യം ചെയ്തത് ലാഘവത്തോടെയാണെന്നും വയോധിക താമസിക്കുന്ന കുടിൽ നാശത്തിന്റെ വക്കിലാണെന്നും പരാതിക്കാരനായ പൊതുപ്രവർത്തകൻ സജി. പി. വർഗീസ് കമീഷനെ അറിയിച്ചു. വയോധികക്ക് സുരക്ഷിതമായ താമസസൗകര്യം ഒരുക്കണമെന്നും കുടിലിന് സമീപമുള്ള അംഗൻവാടിയിൽനിന്ന് ഒരുനേരത്തെ ആഹാരം ഉറപ്പാക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
ആശ വർക്കറും ആരോഗ്യ പ്രവർത്തകരും ഇവരെ സന്ദർശിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.