ജലനിരപ്പ്​ ഉയർന്ന ഇടുക്കി​ അണക്കെട്ടി​െൻറ ദൃശ്യം 

ജലനിരപ്പ്​ 86ശതമാനം കടന്നു; ഇടുക്കിയിൽ ആദ്യ ജാഗ്രത നിർദേശം

തൊ​ടു​പു​ഴ: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ്​ 86 ശ​ത​മാ​നം ക​വി​ഞ്ഞു. ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്ന​ത്​ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ണ​ക്കെ​ട്ട്​ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ആ​ദ്യ ജാ​ഗ്ര​ത നി​ർ​ദേ​ശ​മാ​യ ബ്ലൂ ​അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ച്ചു. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത്​ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ 10​ ദി​വ​സ​മാ​യി ജ​ല​നി​ര​പ്പ്​ ക്ര​മേ​ണ ഉ​യ​രു​ക​യാ​ണ്.

ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ജ​ല​സം​ഭ​ര​ണി​യു​ടെ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി 2403 അ​ടി​യാ​ണ്. വെ​ള്ളി​യാ​ഴ്​​ച 2391.00 അ​ടി​യാ​ണ്​ ജ​ല​നി​ര​പ്പ്. ഇ​ത്​ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 86.21 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ ദി​വ​സം 2392.52 അ​ടി​യാ​യി​രു​ന്നു. ദു​ര​ന്ത​പ്ര​തി​ക​ര​ണ മാ​ർ​ഗ​രേ​ഖ പ്ര​കാ​രം അ​ണ​ക്കെ​ട്ട്​ തു​റ​​ക്കു​ന്ന​തി​ന്​ 36 മ​ണി​ക്കൂ​ർ മു​െ​മ്പ​ങ്കി​ലും പ്രാ​ഥ​മി​ക മു​ന്ന​റി​യി​പ്പാ​യ ബ്ലൂ ​അ​ല​ർ​ട്ട്​ ന​ൽ​ക​ണം.

ജ​ല​നി​ര​പ്പ്​ 2390.86 അ​ടി​യി​ലെ​ത്തു​േ​മ്പാ​ൾ ബ്ലൂ ​അ​ല​ർ​ട്ട്, 2396.86 അ​ടി​യി​ൽ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട്, 2397.86 അ​ടി​യി​ൽ റെ​ഡ്​ അ​ല​ർ​ട്ട്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കേ​ണ്ട​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്​​ച​ക്കി​ടെ ജ​ല​നി​ര​പ്പ്​ 3.88 അ​ടി​യാ​ണ്​ ഉ​യ​ർ​ന്ന​ത്. ആ​റ​ടി​കൂ​ടി ഉ​യ​ർ​ന്നാ​ൽ ഒാ​റ​ഞ്ച്​ അ​ല​ർ​ട്ട്​ പ്ര​ഖ്യാ​പി​ക്കും. 1258.25 ദ​ശ​ല​ക്ഷം ക്യു​ബി​ക്​ മീ​റ്റ​ർ വെ​ള്ള​മാ​ണ്​ നി​ല​വി​ൽ അ​ണ​ക്കെ​ട്ടി​ൽ സം​ഭ​രി​ച്ചി​ട്ടു​ള്ള​ത്. മ​ണി​ക്കൂ​റി​ൽ 0.505 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്​​ മൂ​ല​മ​റ്റം നി​ല​യ​ത്തി​ൽ ​ൈവ​ദ്യു​തി ഉ​ൽ​പാ​ദ​നം.

Tags:    
News Summary - Water level exceeds 86%; First alert in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.