എം.സി.സി‍യിൽ എം.ഐ.ബി.ജി തെറപ്പി തുടങ്ങി

തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ ന്യൂറോ എൻഡോക്രൈൻ അർബുദ രംഗത്തെ നൂതനമായ ന്യൂക്ലിയർ മെഡിസിൻ ചികിത്സാരീതി 'മെറ്റാ അയഡോ ബെൻസീൻ ഗ്വാനിഡിൻ' (എം.ഐ.ബി.ജി) തെറപ്പി ആരംഭിച്ചു. ഉയർന്ന ഫലപ്രാപ്തിയുള്ള ഈ ചികിത്സാരീതി ഉപയോഗിച്ച് ന്യൂറോ ബ്ലാസ്റ്റോമ, പാരാഗംഗ്ലിയോമ, ഫിയോക്രോമോസൈറ്റോമ എന്നീ ട്യൂമറുകളുടെ രോഗ നിർണയവും ചികിത്സയും സുഗമമാക്കാനാവും. അർബുദ കോശങ്ങളെ മാത്രം കേന്ദ്രീകരിച്ച് നടത്തുന്ന ടാർഗറ്റഡ് തെറപ്പി ആയതിനാൽ കാൻസർ കോശങ്ങൾ ആഗിരണം ചെയ്ത റേഡിയേഷൻ മരുന്നിൽ ബാക്കിയാകുന്ന ഉപയോഗിക്കപ്പെടാത്ത വസ്തുക്കൾ ശരീരത്തിൽനിന്ന് പുറന്തള്ളുന്നതുവരെ പ്രത്യേകം തയാറാക്കിയ മുറിയിൽ ഐസൊലേറ്റ് ചെയ്തുകൊണ്ടാണ് ചികിത്സ നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.