പയ്യന്നൂർ: വെല്ലുവിളി നിറഞ്ഞ പുതിയകാലത്ത് മതപണ്ഡിതന്മാർ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ. പയ്യന്നൂർ ജാമിഅ അസ്ഹരിയ അറബിക് കോളജിന്റെ 19ാം വാർഷികാഘോഷവും ഏഴാം സനദ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സമസ്ത സെക്രട്ടറി പി.പി. ഉമർ മുസ് ലിയാർ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. പി.കെ. അബൂബക്കർ ഫൈസി, സഫ് വാൻ തങ്ങൾ, എസ്.കെ.പി. അബ്ദുൽ ഖാദർ ഹാജി, ശമീർ വാഫി കരുവാരകുണ്ട്, ഹുസൈൻ തങ്ങൾ അൽ അസ്ഹരി പട്ടാമ്പി, അബ്ദുൽ ഖാദർ തങ്ങൾ ഫൈസി, ശാഹുൽ ഹമീദ് തങ്ങൾ, കെ.ടി. സഹദുല്ല, യു.എം. മഹമൂദ് സഅദി, ഷഹീൽ ബാഖവി, ഹാജി ഉസ്മാൻ മൗലവി, കെ. ജമാൽ, ഗ്രെയ്സ് സെയ്ദ്, എസ്.വി. മുസ്തഫ ഹാജി, എം.കെ. ബഷീർ, നാസർ ഹാജി പാലത്തറ, സാജിഹുസമീർ അൽ അസ്ഹരി, ആശിഖ് ഹാജി, ബാസിത്ത് ഹാജി എന്നിവർ സംസാരിച്ചു. ------ പടം പി.വൈ.ആർ.ജാമിഅ: പയ്യന്നൂർ ജാമിഅ അസ്ഹരിയ അറബിയ വാർഷിക സനദ് ദാന സമ്മേളനം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.