കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി അടക്കാത്തോട് യൂനിറ്റിനായി നിർമിച്ച വ്യാപാര ഭവന്റെ ഉദ്ഘാടനവും പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് യാസീൻ കാവുങ്കൽ അധ്യക്ഷത വഹിച്ചു. സെയ്തുട്ടി വെട്ടുകല്ലുംകുഴിയിൽ, ജോൺ കാക്കരമറ്റം എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും ആദ്യകാല വ്യാപാരികളെയും ആദരിച്ചു. പ്രസിഡന്റായി യാസീൻ കാവുങ്കലിനെയും സെക്രട്ടറിയായി സെയ്തുകുട്ടി വെട്ടുകല്ലുംകുഴിയിലിനെയും ട്രഷററായി വിൻസെന്റ് കട്ടയ്ക്കലിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.