ശ്രീകണ്ഠപുരം: കെ.എസ്.ഇ.ബി ശ്രീകണ്ഠപുരം സബ്ഡിവിഷനു കീഴിൽ പയ്യാവൂർ, ഇരിക്കൂർ, ശ്രീകണ്ഠപുരം, ചെമ്പേരി സെക്ഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഓപറേഷൻ സ്കൂൾ സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് പരിശോധന. താഴ്ന്നുകിടന്ന വൈദ്യുതി വയറുകൾ ഉയർത്തിക്കെട്ടുകയും ലൈനുകളിലെ മരക്കമ്പുകൾ മുറിച്ചു മാറ്റുകയും പോസ്റ്റ്, സ്റ്റേ ലൈൻ ഇവയുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. സ്കൂൾ കെട്ടിടങ്ങളിൽ എർത്ത് ലിങ്കേജ് സർക്യൂട്ട് ബ്രേക്കർ ഇല്ലാത്തിടങ്ങളിൽ അവ സ്ഥാപിക്കാനും എർത്ത് പൈപ്പിലേക്കുള്ള ലീഡ് വയർ പി.വി.സി പൈപ്പിനുള്ളിലൂടെ സ്ഥാപിക്കാനും എർത്ത് പൈപ്പുകൾക്ക് ചാമ്പറും കവറിങ് സ്ലാബും വെക്കാനും നിർദേശിച്ചു കൊണ്ടുള്ള നോട്ടീസ് ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും നൽകി. പരിശോധന നടത്താത്ത വിദ്യാഭ്യാസ സ്ഥാപന അധികൃതർ ലൈസൻസുള്ള വയറിങ് കോൺട്രാക്ടറെ കൊണ്ട് ഇവ ചെയ്ത് അതത് സെക്ഷൻ അസി. എൻജിനീയർമാർക്ക് പരിശോധന റിപ്പോർട്ട് നൽകണമെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.