പൊലീസ് ഫ്രണ്ട്‌ലി കാഡറ്റ് പരിശീലനം അഞ്ചുവര്‍ഷം പൂര്‍ത്തിയാവുന്നു

കണ്ണൂര്‍: കണ്ണൂര്‍ പൊലീസ് പരേഡ് മൈതാനിയിൽ ആരംഭിച്ച പൊലീസ് ഫ്രണ്ട്‌ലി കാഡറ്റ് പരിശീലനം അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നു. വിവിധ സായുധ സേനകളിലേക്കുള്ള പ്രവേശനത്തിനായി ഉദ്യോഗാര്‍ഥികളെ കായികക്ഷമത കൈവരിക്കുന്നതിന് പ്രാപ്തരാക്കുക, ലഹരി വിരുദ്ധ ബോധവത്കരണം നടത്തുക എന്നതാണ് കണ്ണൂര്‍ സിറ്റി പൊലീസിന്‍റെ ലക്ഷ്യം. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി.കെ. രത്നകുമാറിന്‍റെ ആശയത്തില്‍ ആരംഭിച്ച സംരംഭത്തില്‍ 1200ഓളം ഉദ്യോഗാർഥികള്‍ പര്‍ശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജില്ല പൊലീസിന്‍റെ വിവിധ സാമൂഹികസേവന പ്രവർത്തനത്തിന്‍റെ ഭാഗമായി ഇപ്പോള്‍ കണ്ണൂർ സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോയുടെ നേതൃത്വത്തില്‍ വിവിധോന്മുഖമായ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കിവരുകയാണ്. കണ്ണൂര്‍ അസി. കമീഷണർ ടി.കെ. രത്നകുമാറിനാണ് കാഡറ്റ് പരിശീലന ചുമതല. നിലവിൽ കണ്ണൂരില്‍ 15 യുവതികള്‍ക്കും 60 യുവാക്കള്‍ക്കും പരിശീലനം നൽകിവരുന്നുണ്ട്. ചക്കരക്കല്ല് എസ്.ഐ രാജേന്ദ്രനാണ് മുഖ്യപരിശീലകന്‍. ഈ അടുത്ത കാലയളവിൽ 48 ഉദ്യോഗാർഥികള്‍ക്ക് വിവിധ വകുപ്പുകളില്‍ നിയമനം ലഭിച്ചിട്ടുണ്ട്. ----------- police cadet kannur) കണ്ണൂർ പൊലീസ് മൈതാനിയിലെ കാഡറ്റ് പരിശീലനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.