പടം -സന്ദീപ് കണ്ണൂര്‍: സിറ്റി പൊലീസിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ കണ്ണൂർ മൺസൂൺ മാരത്തൺ സംഘടിപ്പിച്ചു. 'സേ യെസ് ടു സ്പോർട്സ്, സേ നോ ടു ഡ്രഗ്സ്' എന്ന തലക്കെട്ടോടെയുള്ള ലഹരിവിരുദ്ധ കാമ്പയിനിന്‍റെ ഭാഗമായാണ് നഗരത്തിൽ മാരത്തൺ സംഘടിപ്പിച്ചത്. മന്ത്രി എം.വി. ഗോവിന്ദന്‍ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപം മത്സരം ഉദ്ഘാടനം ചെയ്തു. ഹാഫ് മാരത്തണ്‍ വിഭാഗത്തില്‍ മഹാരാഷ്ട്രയിലെ രാമേശ്വര്‍ മുഞ്ഞല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ദേവരാജ് കാസർകോടും മൂന്നാം സ്ഥാനം ഷിബിന്‍ ചന്ദ്ര മലപ്പുറവും കരസ്ഥമാക്കി. വനിതകളുടെ ഹാഫ് മാരത്തണ്‍ വിഭാഗത്തില്‍ റീബ അന്ന ജോര്‍ജ് (തിരുവല്ല) ഒന്നാം സ്ഥാനവും സുപ്രിയ (പാലക്കാട്) രണ്ടാം സ്ഥാനവും, ലിന്‍സി ജോസ് (കോഴിക്കോട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊലീസ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം മരിയ ജോസ് (കണ്ണൂര്‍ സിറ്റി പൊലീസ്), രണ്ടാം സ്ഥാനം പ്രജുന്‍ (മലപ്പുറം), മൂന്നാം സ്ഥാനം പ്രകാശന്‍ (കണ്ണൂര്‍ സിറ്റി പൊലീസ്) എന്നിങ്ങനെ കരസ്ഥമാക്കി. യുവാക്കളിൽ വളർന്നുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ നിരവധി ബോധവത്കരണ പരിപാടികളാണ് കണ്ണൂർ സിറ്റി പൊലീസിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. സൈക്കിൾ റാലി, ക്വിസ് മത്സരം, വിഡിയോ പ്രചാരണം എന്നിവ ഇതിനകം സംഘടിപ്പിച്ചു. കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എൽ.എ, ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവ്, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍. നായര്‍, സിറ്റി പൊലീസ് കമീഷണര്‍ ആർ. ഇളങ്കോ, ജില്ല ക്രൈം ബ്രാഞ്ച് എ.സി.ബി കെ.വി. ബാബു തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.