തട്ടിപ്പ്​ സംഘത്തി​െൻറ ബാങ്ക്​ ബാലൻസ്​ കണ്ട്​ പൊലീസ്​ ഞെട്ടി

തട്ടിപ്പ്​ സംഘത്തി​ൻെറ ബാങ്ക്​ ബാലൻസ്​ കണ്ട്​ പൊലീസ്​ ഞെട്ടി കണ്ണൂർ: നാലുമാസം മുമ്പ്​ കിട്ടിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പൊലീസ്​ കണ്ടെത്തിയത്​ ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ അറസ്​റ്റിലായ പ്രതികളുടെ ബാങ്ക്​ ബാലൻസുകണ്ട്​ ശരിക്കും ഞെട്ടിയത്​ അന്വേഷണ സംഘം. ക്രിപ​്​റ്റോ കറൻസിയുടെ പേരിൽ നടക്കുന്നത്​ വലിയ തട്ടിപ്പാണെന്ന്​ അന്വേഷണം തെളിയിക്കുന്നു. മൊബൈൽ ആപ്പിലൂടെയും വെബ്​സൈറ്റിലൂടെയുമാണ്​ ഇടപാടുകൾ നടക്കുന്നത്​. വൻ വാഗ്​ദാനമാണ്​ തട്ടിപ്പ്​ സംഘം നൽകുന്നത്​. അതിമോഹം വെച്ചുപുലർത്തുന്നവരും നേരായ മാർഗത്തിലൂടെയല്ലാതെ പണം സമ്പാദിക്കുന്നവരുമാണ്​ കൂടുതലായും ഇത്തരം തട്ടിപ്പുകളിൽ പെടുന്നത്​. അതാണ്​ വഞ്ചിക്കപ്പെടുന്നവരിൽ വലിയൊരു വിഭാഗവും പരാതിയുമായി രംഗത്തുവരാത്തതിനു കാരണം. നഷ്​ടപ്പെട്ട പണത്തി​ൻെറ സ്രോതസ്സ്​​ വെളിപ്പെടുത്താൻ കഴിയാത്ത പലരും തട്ടിപ്പിനിരയായത്​ പുറത്തുപറയാൻ മടിക്കുന്നു​. ​അറസ്​റ്റിലായ പ്രതികളിലൂടെ മാത്രം നൂറുകോടിയോളം രൂപയാണ്​ പിരിച്ചെടുത്തത്​. ഇവരുടെ അക്കൗണ്ടിലേക്ക്​ ​േനരിട്ടാണ്​ നിക്ഷേപ തുക എത്തിയിരുന്നത്​. അക്കൗണ്ട്​ ഇവരുടേത്​ തന്നെയാണെന്ന്​ പൊലീസ്​ തിരിച്ചറിഞ്ഞിട്ടുണ്ട്​​. അറസ്​റ്റിലായ മുഹമ്മദ് റിയാസി​ൻെറ അക്കൗണ്ടിലൂടെ 40 കോടിയും ഷെഫീഖി​ൻെറ അക്കൗണ്ടില്‍ 32 കോടിയും വസീം മുനവറലിയുടെ അക്കൗണ്ടില്‍ ഏഴുകോടിയും സമാഹരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. മുമ്പ് സമാന കേസില്‍ മലപ്പുറം പൂക്കോട്ടുംപാടം പൊലീസ് അറസ്​റ്റ്​ ചെയ്​ത പ്രതിയിൽനിന്ന്​ 34 കോടി രൂപയാണ്​ കണ്ടെത്തിയത്​. അധികം അധ്വാനമില്ലാതെ ബാങ്ക്​ അക്കൗണ്ടിൽ നാനാഭാഗത്തുനിന്ന്​ കോടികൾ ഒഴുകിവരുന്ന രീതിയാണ്​ പൊലീസിനെ ഞെട്ടിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.