മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം

മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം

തലശ്ശേരി: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഗവൺമൻെറ് പ്രഖ്യാപിച്ച മെഡിക്കൽ ഇൻഷുറൻസ് പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ തലശ്ശേരി മേഖല സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി.പി. അനിത ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ ഇ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വി. സജീവൻ റിപ്പോർട്ടും ട്രഷറർ കെ.പി. സതീശൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.വി. മുഹമ്മദ് അഷ്റഫ്, ജില്ല സെക്രട്ടറി ഒ.വി. ജനാർദനൻ, വൈസ് പ്രസിഡൻറ്​ സുരേന്ദ്രൻ തിരുവോത്ത്, ജോ. സെക്രട്ടറി പി. കുട്ടികൃഷ്ണൻ, പൊലീസ് പെൻഷനേഴ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡൻറ്​ കെ. മഹേഷ് എന്നിവർ സംസാരിച്ചു. പടം..... പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ മേഖല സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി.പി. അനിത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.