കണ്ണൂർ: പൊതുവിപണിയില്‍ നേരിട്ട് ഭക്ഷ്യോല്‍പന്നങ്ങള്‍ എത്തിക്കുക, വിലക്കയറ്റ സാധ്യത തടയുക എന്നീ നയങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ താലൂക്കുകളിലും ഏര്‍പ്പെടുത്തിയ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിൻെറ പ്രവര്‍ത്തനം വിലയിരുത്താന്‍ ഭക്ഷ്യമന്ത്രി നേരിട്ടെത്തി. കണ്ണൂര്‍ താലൂക്കിലെ മുണ്ടേരിമൊട്ടയിലാണ് മന്ത്രി ജി.ആര്‍. അനില്‍ എത്തിയത്. സഞ്ചരിക്കുന്ന മാവേലി സ്റ്റോറില്‍ നിന്നുള്ള പ്രദേശത്തെ ആദ്യത്തെ വില്‍പനയും അദ്ദേഹം നിര്‍വഹിച്ചു. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. സുരേഷ് ബാബു, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. അനിഷ, വൈസ് പ്രസിഡൻറ് എ. പങ്കജാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു. ................................................................................................................... അതിദരിദ്രരെ കണ്ടെത്തല്‍ സഹായകേന്ദ്രവുമായി ജില്ല പഞ്ചായത്ത് പടം -help desk -അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയ ജില്ലതല ഹെല്‍പ് ഡെസ്‌ക് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു കണ്ണൂർ: അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ വിവരശേഖരണത്തിൻെറ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കണ്ണപുരം പഞ്ചായത്തില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും. വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഹെല്‍പ് ഡെസ്‌ക് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫിസില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. അതിദരിദ്രരുടെ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പിൻെറ സഹായത്തോടെയാണ് എന്യൂമറേറ്റര്‍ മുഖേന ശേഖരിക്കുന്നത്. വിവരശേഖരണ സമയത്ത് മൊബൈല്‍ ആപ്പിനുണ്ടാകുന്ന തടസ്സങ്ങള്‍ പരിഹരിക്കുകയാണ് ഹെല്‍പ് ഡെസ്‌കിൻെറ ഉദ്ദേശ്യം. 0497 2700143, 9495295077 എന്നിവയാണ് ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍. പരിപാടിയില്‍ ജില്ല നോഡല്‍ ഓഫിസര്‍ റ്റെനി സൂസന്‍ ജോണ്‍, ജില്ല ഫെസിലിറ്റേറ്റര്‍ പി.വി. രത്‌നാകരന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.