തലശ്ശേരി: കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ബാരിസ്റ്റർ എം.കെ. നമ്പ്യാർ ചെയറിൻെറ നേതൃത്വത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. തമിഴ്നാട്ടിൽ അധഃസ്ഥിതരായവർക്കും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്കും ജാതിവിവേചനത്തിനെതിരെ ശബ്ദമുയർത്തിയ ജസ്റ്റിസ് കെ. ചന്ദ്രുവാണ് പ്രഭാഷണം നടത്തിയത്. ഫിലോസഫി ഓഫ് കോൺസ്റ്റിറ്റ്യൂഷൻ/ചലഞ്ചസ് ഫോർ സോഷ്യൽ ഇക്വിറ്റി എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയമാണ് ആർട്ടിക്കിൾ 15 എന്ന് അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിൻെറ വക്കീൽ ജീവിതത്തിലെ നിയമ പോരാട്ടത്തിൻെറ അനുഭവ പശ്ചാത്തലത്തിൽ എടുത്ത ജയ് ഭീം സിനിമയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയമവിഭാഗം മേധാവി ഡോ. ഷീന ഷുക്കൂർ, ഡോ. അനൂപ് കുമാർ കേശവ്, എം.കെ. ഹസൻ, കെ. ഷീജ തുടങ്ങിയവർ സംബന്ധിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.