പെരിങ്ങാടി: എഴുത്തുകാരനും പത്രപ്രവർത്തകനും ഗായകനും പ്രഭാഷകനും റേഡിയോ ആർട്ടിസ്റ്റുമായ പുതുപ്പണം ഗഫൂറിനെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരിച്ചു. ഗഫൂറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് അനുസ്മരണം നടത്തിയത്. പരിസ്ഥിതി പ്രവർത്തകനും പ്രഭാഷകനുമായ സി.വി. രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ അഡ്വ. പി.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എൻ.വി. അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. പുതുപ്പണം ഗഫൂറിന്റെ ഭാര്യ എൻ.പി. ഷാഹിദ ഗഫൂർ, മകൾ അറബിക് അധ്യാപിക ഷെറിൻ ഫൈസൽ, മകൻ മുഹമ്മദ് അസ്‍ലം, മകളുടെ ഭർത്താവും സിനിമ നിർമാതാവുമായ നൗഷാദ് ബക്കർ, പേരമകൻ മുഹമ്മദ് ഷയാൻ, കണ്ട്യൻ സുരേഷ് ബാബു, പി.കെ. സതീഷ് കുമാർ, സോമൻ മാഹി, രാജേഷ് പനങ്ങാട്ടിൽ, പള്ള്യൻ പ്രമോദ്, ദർബാർ ഹാജി, ഷാജി കൊള്ളുമ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.