കണ്ണൂർ: നാഷനൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകുമെന്ന് സർക്കിൾ കോഓഡിനേറ്റർ ഗിരിജ പീറ്റർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വർഷങ്ങളായി ഇംഗ്ലീഷ് പഠിച്ചിട്ടും സംസാരിക്കാൻ ബുദ്ധിമുട്ടുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പേപ്പർ ലസ് ഇംഗ്ലീഷ് ട്രെയിനിങ് (പെറ്റ്) എന്ന പേരിൽ പുതിയ സൗജന്യ പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. പൊതുവിജ്ഞാനം, നൈപുണ്യ വികസനം എന്നിവയിലും പരിശീലനം നൽകും. ദിവസേനയുള്ള പാഠങ്ങളും പ്രവർത്തനങ്ങളും വാട്സ്ആപ്പിലൂടെ പഠിതാക്കൾക്ക് നൽകും. എല്ലാ ഞായറാഴ്ചയും ഉച്ച 2.30 മുതൽ 5.30വരെ ഓൺലൈൻ ക്ലാസുണ്ടാവും. കൂടുതൽ വിവരം 6282608517 എന്ന നമ്പറിൽ ലഭിക്കും. വാർത്തസമ്മേളനത്തിൽ റഹീമ റഹീം, സന നജീബ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.