കണ്ണൂർ: അലവിൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ റീലീഫ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം നടത്തി. ജാതി, മത, രാഷ്ട്രീയ ഭേദമില്ലാതെ അലവിലെ 250 ഓളം കുടുംബങ്ങൾക്ക് കിറ്റ് നൽകി. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽ ഖാദർ മൗലവിയുടെ മകൾ റഹീസ ഉദ്ഘാടനം ചെയ്തു. അലവിൽ ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് വി.എം. ഫൈസൽ, എസ്.എൽ.പി. മുഹമ്മദ് കുഞ്ഞി, പി.കെ. ഷൗക്കത്ത് എന്നിവർ സംസാരിച്ചു. വി.പി. കരീം, സി.എച്ച്. റഫീഖ്, വി.പി. ജാഫർ, വി.പി. സദക്കത്തുല്ല, സിറാസ് എന്നിവർ നേതൃത്വം നൽകി. photo: alavil perunnal kitശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം റഹീസ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.