തലശ്ശേരി: ഫാഷിസം, ഹിംസാത്മക രാഷ്ട്രീയം, മതനിരാസം എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് മതസാഹോദര്യ കേരളത്തിനായി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് തലശ്ശേരിയിൽ യുവജാഗ്രത റാലി സംഘടിപ്പിക്കും. അഡ്വ. കെ.എ. ലത്തീഫ് മുഖ്യരക്ഷാധികാരിയായും എ.കെ. ആബൂട്ടി ഹാജി, എൻ. മഹമൂദ്, എ.പി. മഹമൂദ്, ഷാനിദ് മേക്കുന്ന് എന്നിവർ രക്ഷാധികാരികളായും 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ബഷീർ ചെറിയാണ്ടി (ചെയർ), തസ്ലിം ചേറ്റംകുന്ന് (വർക്കിങ് ചെയർ), റഷീദ് തലായി (ജന. കൺ), ഫൈസൽ പുനത്തിൽ (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ. സംഘാടകസമിതി രൂപവത്കരണയോഗം അഡ്വ. കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. റഷീദ് തലായി അധ്യക്ഷത വഹിച്ചു. ബഷീർ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, പാലക്കൽ സാഹിർ, തസ്ലീം ചേറ്റംകുന്ന്, കെ.പി. നഷ്രിഫ്, പി.വി. മുഹമ്മദ്, മുനവർ അഹമ്മദ്, പി.കെ. സാദിഖ്, അഫ്സൽ മട്ടാമ്പ്രം, എൻ.കെ. ഖാലിദ്, ഫിറോസ് ഖാൻ, സഫീർ മത്തിപ്പറമ്പ്, ഷഫീർ തിരുവങ്ങലത്ത് എന്നിവർ സംസാരിച്ചു. തഫ്ലീം മാണിയാട്ട് സ്വാഗതവും ഫൈസൽ പുനത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.