കണ്ണൂർ: ശ്രീകണ്ഠപുരം പ്രതിമാസ പുഴയോര പുസ്തക ചർച്ചാ വേദിയായ സാഹിത്യ തീരത്തിന്റെ നാലാമത് സാഹിദ് സ്മാരക സാഹിത്യ തീരം പുരസ്കാരത്തിന് പാലക്കാട് സ്വദേശിനി പി.എൻ. മഞ്ജുവിനെ തിരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. 'ഒരുതുള്ളി നക്ഷത്രവെളിച്ചത്തിൽ അവൾ പുടവയുണക്കുന്നു' എന്ന കവിത സമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്. ചെങ്ങളായിയിലെ സാഹിത്യകാരൻ സാഹിദിന്റെ ഓർമക്കായി ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം ആൻഡ് വായനശാല നൽകുന്ന 10,001 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഞായറാഴ്ച ശ്രീകണ്ഠപുരം മുത്തപ്പൻ ക്ഷേത്ര പരിസരത്തെ പുഴയോരത്ത് നടക്കുന്ന സാഹിത്യതീരം വാർഷികത്തിൽ പുരസ്കാരം വിതരണം ചെയ്യും. കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രഫ. വി.എസ്. അനിൽകുമാർ, മാധവൻ പുറച്ചേരി, കെ. ദിവാകരൻ, ബഷീർ പെരുവളത്തുപറമ്പ്, സി.പി. ചെങ്ങളായി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.