കണ്ണൂർ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്‍ഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭിന്നശേഷി ക്ഷേമ പെൻഷൻ 25 ശതമാനമെങ്കിലും വർധിപ്പിക്കുക, ബാഹുലേയൻ കമീഷൻ പ്രകാരം തൊഴിൽ നിയമനം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ധർണ. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് എം.എം. സാജിദ്, വൈസ് പ്രസിഡന്‍റ് ടി. ചിത്ര, ജോ. സെക്രട്ടറി കെ.കെ. റജുല, കെ.വി. പ്രേമലത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.