13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വോളിബാൾ കോച്ചിനെതിരേ കേസ്

ഇരിക്കൂർ: എട്ടാം ക്ലാസ് വിദ്യാർഥിയായ 13 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വോളിബാൾ കോച്ചിനെതിരെ കേസ്. പടിയൂർ സ്വദേശി ഗോവിന്ദനെതിരെയാണ് (60) ഇരിക്കൂർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നിടിയോടി ചടച്ചിക്കുണ്ടം ഗ്രൗണ്ടിൽ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് പരാതി. പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് അമ്മ കണ്ണൂർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ പ്രതിക്കായി അന്വേഷണം തുടങ്ങിയതായി ഇരിക്കൂർ ഇൻസ്പെക്ടർ വി.പി. സിബീഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.