കല്യാശ്ശേരി: ദേശീയപാതയിൽ കല്യാശ്ശേരി ഹാജിമെട്ടയിൽ കുന്നിടിച്ചിൽ ഭീഷണി നേരിട്ട പ്രദേശം ശാശ്വതമായി ബലപ്പെടുത്തുന്ന നടപടി അന്തിമഘട്ടത്തിൽ. ഹാജിമെട്ടയിലെ കുന്നിടിച്ച് ദേശീയപാത പണിതതോടെ സമീപത്തെ വീടുകൾ കുന്നിടിച്ചിൽ ഭീഷണിയിലായിരുന്നു.
മണ്ണ് നീക്കിയ സ്ഥലത്ത് ഭാവിയിൽ കുന്നിടിച്ചിൽ ഒഴിവാക്കാനായി നിർമിക്കുന്ന സംരക്ഷണഭിത്തിയുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ഹാജിമെട്ടയിൽ മണ്ണിടിയാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സോയിൽ നൈലിങ് തുടങ്ങി. പ്രത്യേക യന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ചാണ് വിവിധ ഘട്ടങ്ങളിലായി പ്രവൃത്തികൾ തുടങ്ങിയത്. ഇപ്പോൾ നൂതന രീതിയിലുള്ള ഭിത്തി നിർമാണത്തിന്റെ അവസാനഘട്ട പണികളാണ് പുരോഗമിക്കുന്നത്.
കോൺക്രീറ്റ് കവച നിർമാണം പൂർത്തിയാകുന്നതോടെ കുന്നിടിയാനുള്ള സാധ്യത ഇല്ലാതാകുമെന്നാണ് പ്രവൃത്തിക്ക് ചുക്കാൻ പിടിക്കുന്ന വിദഗ്ധർ പറയുന്നത്. ഇതേ സ്ഥലത്ത് തന്നെയാണ് ദേശീയപാതയിലെ പുതിയ ടോൾ പ്ലാസ നിർമാണവും പുരോഗമിക്കുന്നത്. കുന്ന് ബലപ്പെടുത്തുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ വേവലാതി ഇല്ലാതാകും. മേയ് 23ന് വേനൽമഴയുടെ ആദ്യഘട്ടത്തിലാണ് ഹാജിമെട്ടയിൽ വ്യാപകമായി കുന്നിടിച്ചിൽ ഭീഷണി നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.