തലശ്ശേരി: ആർ.എസ്.എസ്. പ്രവർത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ തെക്കേ പാനൂരിലെ വത്സരാജകുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു.- സി.പി.എം.പ്രവർത്തകരായ ചമ്പാട്ടെ എട്ടു വീട്ടിൽ സജീവൻ (34), ചമ്പാട്ടെ കെ.ഷാജി എന്ന ചെട്ടി ഷാജി (27), പന്തക്കൽ മാലയാട്ട് വീട്ടിൽ മനോജ് എന്ന കിർമാണി മനോജ് (28), പന്ന്യന്നൂർ പാലപ്പൊയിൽ സതീശൻ (34), നിടു ബ്രംപടിഞ്ഞാറെ കുനിയിൽ കക്കാടൻ പ്രകാശൻ (32), അരയാക്കൂ ലിലെ സൌപർണികയിൽ ശരത് (26), അരയാക്കൂലിലെ കൂറ്റേരി വീട്ടിൽ കെ.വി.രാഗേഷ് (26) എന്നിവരാണ് കുറ്റവിമുക്തരായത് .
2007 മാർച്ച് 4 ന് രാത്രിയിലാണ് കൊലപാതകം നടന്നത്. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കവും കേസിലെ മൂന്നാം പ്രതിയെ വത്സരാജ കുറുപ്പ് അപമാനിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ. ലോക്കൽ പോലീസ് അന്വേഷണം നടത്തിയ കേസിൽവത്സരാജകുറുപ്പിൻ്റെ ഭാര്യ ബിന്ദുവിൻ്റെ ഹരജിയെ തുടർന്നാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.