എടക്കാട്: പിഞ്ചുകുഞ്ഞിെൻറ ജീവനുവേണ്ടി കൈകോർത്ത യുവാക്കളുടെ കരുണയിൽചാലിച്ച ബിരിയാണി ചലഞ്ച് വൻവിജയം. സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) ജനിതക രോഗത്തിെൻറ പിടിയിലായ മുഴപ്പിലങ്ങാട്ടെ ഇനാര മോൾക്ക് എടക്കാട് കുന്നത്ത് ബ്രദേർസ് ബിരിയാണി ചലഞ്ചിലൂടെ നേടിയത് എട്ടര ലക്ഷത്തിലേറെ രൂപ. 12,000ത്തിലേറെ ബിരിയാണി വിളിമ്പിയാണ് ഇത്രയും തുക സമാഹരിച്ചത്.
എടക്കാട് കുന്നത്ത് പള്ളിയിൽ നടന്ന ചടങ്ങിൽ ഇനാര ചികിത്സ സമിതി ട്രഷറർ ഹാഷിം ബപ്പൻ, വൈസ് ചെയർമാൻ എ.കെ. ഇബ്രാഹിം എന്നിവർക്ക് തുക കൈമാറി. ഇനാര ഫണ്ടിലേക്ക് കൂടുതൽ തുക സമാഹരിക്കുന്നതിനായി വേറിട്ട പദ്ധതികളും കുന്നത്ത് ബ്രദേർസ് തയാറാക്കിയിട്ടുണ്ട്. ഇതിെൻറ ഭാഗമായി അടുത്ത ദിവസങ്ങളിൽ വളൻറിയർമാർ എടക്കാട്, മുഴപ്പിലങ്ങാട്, കടമ്പൂർ പ്രദേശങ്ങളിൽനിന്ന് ആക്രി സാധനങ്ങൾ േശഖരിക്കും. ബിരിയാണി ചലഞ്ചിന് പി.കെ. ഷംസീർ, പി.പി. ബാബു ഫഹദ്, എ.ടി. ജാഫർ, ഷിഹാദ് എടക്കാൻ എന്നിവർ നേതൃത്വം നൽകി. മുഴപ്പിലങ്ങാട് കെട്ടിനകത്തെ മുഹമ്മദ് റാഷിദിെൻറയും ഫാത്തിമ ഹിസാനയുടെയും മകളാണ് എട്ടുമാസം പ്രായമായ ഇനാര മർയം.
മരുന്നിന് ആവശ്യമായ 18 കോടി സമാഹരിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ച് ആേവശപൂർവം രംഗത്തിറങ്ങിയതിന് പിന്നാലെ മരുന്ന് സൗജന്യമായി ലഭിക്കുമെന്ന് പ്രചരിച്ചത് ഫണ്ടുവരവ് തളർത്തിയിരുന്നു.എസ്.എം.എ ബാധിച്ച 36 കുട്ടികൾക്ക് സൗജന്യമായി മരുന്ന് ലഭ്യമാകുമെന്ന്, ഇനാരയെ ചികിത്സിക്കുന്ന ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പുറത്തുവന്ന വാർത്തയാണ് വിനയായത്.
ചികിത്സ വൈകുന്തോറും ഇനാരയുടെ നില അപകടകരമായി മാറിെക്കാണ്ടിരിക്കുകയാണ്. ഇതേത്തുടർന്നാണ് നാട്ടുകാർ ഒന്നടങ്കം കൈകോർത്ത് രംഗത്തിറങ്ങിയത്. എടക്കാട്, മുഴപ്പിലങ്ങാട് മേഖലയിലെ വിവിധ സ്ഥാപനങ്ങൾ നിശ്ചിത ദിവസത്തെ വരുമാനം ഇനാര ഫണ്ടിലേക്ക് നീക്കിവെച്ചിട്ടുണ്ട്. മേഖലയിലെ വിവിധ കൂട്ടായ്മകളും ഫണ്ട് സമാഹരണത്തിന് സജീവമായി രംഗത്തുണ്ട്. ചികിത്സ സമിതിയുടെ ഗൂഗ്ള്‍ പേ നമ്പർ: 9744918645, 8590508864.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.