കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ സ്വന്തം ജീവന് പോലും തൃണവല്ഗണിച്ചു ജോലി ചെയ്യുന്നവര്‍ക്കിടയിലെ വേറിട്ട മുഖമാണ് പ്രാപ്പൊയില്‍ സ്വദേശി നിധീഷ്. കോവിഡ് പോസിറ്റിവ് ആയവര്‍ എത്തിയ സ്ഥലങ്ങളും ക്വാറൻറീന് കേന്ദ്രങ്ങളും അണുവിമുക്തമാക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തുകൊണ്ടാണ് നിധീഷ് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ തെൻറ സ്ഥാനം അടയാളപ്പെടുത്തുന്നത്. കോവിഡിെൻറ ആദ്യഘട്ടം മുതല്‍ ഇന്നുവരെ 120 ലേറെ ക്വാറൻറീൻ കേന്ദ്രങ്ങളും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ള നൂറുകണക്കിന് സ്ഥലങ്ങളും നിധീഷ് അണുവിമുക്തമാക്കിക്കഴിഞ്ഞു.
കോവിഡിെൻറ ഒന്നാം വരവില്‍ പരിചയക്കാരിലൊരാള്‍ ക്വാറൻറീനിൽ കഴിയേണ്ടിവന്നപ്പോള്‍ ആ വീടും പരിസരവും അണുവിമുക്തമാക്കാന്‍ ഇറങ്ങിത്തിരിച്ചതായിരുന്നു നിധീഷ്. കോവിഡ് പോസിറ്റിവായവരെന്നല്ല, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ താമസിക്കുന്ന പ്രദേശത്തിന് അടുത്തേക്കു പോലും പോകാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്ന ആ നാളുകളിലാണ് നിധീഷ് ഈ രംഗത്തേക്ക് ധൈര്യമായി ഇറങ്ങിത്തിരിച്ചത്.
പിന്നീട് നിരവധി പേര് നിധീഷിെൻറ സഹായം തേടിവന്നു. അങ്ങനെ ഈ രംഗത്തു തുടരേണ്ടിവന്നു. സന്നദ്ധ പ്രവര്‍ത്തകനെന്ന നിലയില്‍ പലപ്പോഴും അണുനാശിനിയുടെ വില മാത്രം ഈടാക്കിക്കൊണ്ടാണ് മിക്കയിടത്തും അണുനശീകരണം നടത്തിയത്.
ചിലപ്പോള്‍ അണുനാശിനി ഉണ്ടാക്കാനുള്ള മരുന്നുകളുടെ വില പോലും പലരും നല്കാറില്ലായിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും അധികൃതര്‍ ആവശ്യപ്പെട്ടപ്പോഴും നിധീഷ് പ്രതിഫലം കൂടാതെ അണുനശീകരണം നടത്തിക്കൊടുത്തു.
സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ നിധീഷിെൻറ സേവനങ്ങള്‍ പ്രകീര്‍ത്തിച്ച് ട്രോളുകള്‍ പോലും ഇറങ്ങി. പെയിൻറിങ് ജോലികള്‍ കരാറെടുത്തു നടത്തുന്നതാണ് നിധീഷിെൻറ തൊഴില്‍. മിക്കപ്പോഴും ജോലിത്തിരക്കുകള്‍ മാറ്റിവെച്ചും അണുനശീകരണത്തിനായി നാടിെൻറ നാനാഭാഗങ്ങളിലേക്ക് ഓടിയെത്തിയാണ് നിധീഷ് കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ തെൻറ പങ്കുവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.