കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപപരാമർശം നടത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി വിശ്വനാഥപ്പെരുമാളിനെതിരെ കണ്ണൂർ ടൗൺ പൊലീസിൽ പരാതി.
മാധ്യമപ്രവർത്തകനും കൂടാളി സ്വദേശിയുമായ പി.കെ. ബൈജുവാണ് പരാതി നൽകിയത്. കെ. സുധാകരനുൾപ്പെടെ നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റി എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ചിലായിരുന്നു വിശ്വനാഥപ്പെരുമാളിന്റെ വിവാദ പരാമർശം.
സ്വപ്ന സുരേഷ് പിണറായി വിജയന്റെ ഗേൾഫ്രണ്ടാണെന്നും കോൺഗ്രസിന്റെ മുഖ്യശത്രു നരേന്ദ്ര മോദിയല്ല, പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്ത് കലാപം അഴിച്ചുവിടാനാണ് ഇത്തരം വിവാദ പരാമർശമെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.