മാടായി കോളജിലെ വിവാദ നിയമനം; വിഷയം അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയിലേക്ക്

പ​യ്യ​ന്നൂ​ർ: മാ​ടാ​യി കോ​ള​ജി​ലെ വി​വാ​ദ നി​യ​മ​നം അ​ഖി​ലേ​ന്ത്യ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യി​ലേ​ക്ക്. നി​യ​മ​നം റ​ദ്ദ് ചെ​യ്യാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ഞ്ഞി​മം​ഗ​ല​ത്തെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ.​ഐ.​സി.​സി​ക്ക് പ​രാ​തി ന​ൽ​കി.

കോ​ള​ജ് ചെ​യ​ർ​മാ​നും കോ​ഴി​ക്കോ​ട് എം.​പി​യു​മാ​യ എം.​കെ. രാ​ഘ​വ​ന്റെ അ​ടു​ത്ത ബ​ന്ധു​വാ​യ, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ എം.​കെ. ധ​നേ​ഷി​നെ കോ​ള​ജി​ൽ ഓ​ഫി​സ് അ​സി​സ്റ്റ​ന്റാ​യി നി​യ​മി​ച്ച​താ​ണ് ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പ്ര​കോ​പി​പ്പി​ച്ച​ത്.

സി.​പി.​എം ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ക്ര​മ​വും ഭീ​ഷ​ണി​യും അ​തി​ജീ​വി​ച്ച് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ട്ടി സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു പോ​ലും അ​വ​ഗ​ണി​ക്കു​ന്ന സ​മീ​പ​നം ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ര​ള​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പാ​ദാ​സ് മു​ൻ​ഷി​ക്ക​യ​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഡി.​സി.​സി​യു​ടെ​യും കെ.​പി.​സി.​സി.​യു​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ​യാ​ണ് കോ​ള​ജി​ൽ നി​യ​മ​നം ന​ട​ത്തി​യ​തെ​ന്നും പാ​ർ​ട്ടി നി​ർദേശം ലം​ഘി​ച്ച ഡ​യ​റ​ക്ട​ർ​മാ​രെ ഡി.സി.​സി സ​സ്പെ​ൻഡ് ചെ​യ്യു​ക​യു​മു​ണ്ടാ​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഉ​ട​ലെ​ടു​ത്ത പ്ര​ശ്നം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ തെ​രു​വി​ൽ ഏ​റ്റു​മു​ട്ടു​ന്ന സ്ഥി​തി​വ​രെ​യെ​ത്തി.

കോ​ള​ജ് ചെ​യ​ർ​മാ​നാ​യ എം.​കെ. രാ​ഘ​വ​ൻ എം.​പി​യു​ടെ കു​ഞ്ഞി​മം​ഗ​ല​ത്തെ ത​റ​വാ​ട് വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ചും തു​ട​ർ​ന്ന് എം.​പി​യു​ടെ കോ​ലം ക​ത്തി​ക്കു​ന്ന സ്ഥി​തി​യു​മു​ണ്ടാ​യി.

ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ന് നി​യ​മ​നം ന​ൽ​കി​യ ഡ​യ​റ​ക്ട​ർ​മാ​രെ പൊ​തു​പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഒ​രു വി​ഭാ​ഗം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ഖ്യാ​പി​ച്ച​തോ​ടെ, ഇ​തി​ന്റെ പേ​രി​ൽ തെ​രു​വി​ൽ ഏ​റ്റു​മു​ട്ട​ലു​മു​ണ്ടാ​യി. പ്ര​ശ്നം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കാ​നി​ട​യു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ സം​സ്ഥാ​ന നേ​തൃ​ത്വം പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘ​ത്തെ ക​ണ്ണൂ​രി​ലേ​ക്ക​യ​ക്കു​ക​യും ഇ​രു​വി​ഭാ​ഗ​വു​മാ​യി സം​സാ​രി​ക്കു​ക​യും, പ്ര​ശ്നം എ​ത്ര​യും വേ​ഗം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. തീ​രു​മാ​ന​മാ​കു​ന്ന​തു​വ​രെ ഈ ​വി​ഷ​യ​ത്തി​ൽ ഇ​രു വി​ഭാ​ഗ​വും പ​ര​സ്യ പ്ര​സ്താ​വ​ന ന​ട​ത്ത​രു​തെ​ന്ന് വി​ല​ക്കി​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സ​തീ​ശ​ൻ പാ​ച്ചേ​നി​യും ഇ​ട​പെ​ട്ടു.

എ​ന്നാ​ൽ, ഒ​രു മാ​സ​മാ​കാ​റാ​യി​ട്ടും യാ​തൊ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​യി​ല്ല. ഇ​ത് പ്ര​വ​ർ​ത്ത​ക​രി​ൽ അ​മ​ർ​ഷം ശ​ക്തി​പ്പെ​ടാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ന് മാ​ടാ​യി കോ​ള​ജി​ൽ നി​യ​മ​നം ന​ൽ​കി​യ ന​ട​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം മു​ന്നോ​ട്ടു പോ​കാ​നാ​ണ് ഭാ​വ​മെ​ങ്കി​ൽ വ​രാ​നി​രി​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ത​ങ്ങ​ൾ ത​യാ​റാ​കു​മെ​ന്നും കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം അ​തി​ന്റെ പ്ര​തി​ഫ​ല​ന​മു​ണ്ടാ​കു​മെ​ന്നും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​യ​മ​നം റ​ദ്ദാ​ക്ക​ണം, പാ​ർ​ട്ടി ഭ​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മു​ൻ​ഗ​ണ​ന ഉ​റ​പ്പു​വ​രു​ത്തും എ​ന്ന രീ​തി​യി​ലു​ള്ള സ​ർ​ക്കു​ല​ർ ഇ​റ​ക്കാ​ൻ എ.​ഐ.​സി.​സി ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ദീ​പാ​ദാ​സ് മു​ൻ​ഷി​ക്ക​യ​ച്ച ക​ത്തി​ൽ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

News Summary - Controversial appointment at Matai College; The matter was referred to the All India Congress Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.