കണ്ണൂർ: താമസക്കാരിൽ 18 വയസ്സ് തികഞ്ഞ മുഴുവനാളുകൾക്കും ഒന്നാം ഡോസ് വാക്സിൻ നൽകി, കേരളത്തിൽ എല്ലാവർക്കും വാക്സിൻ നൽകുന്ന ആദ്യത്തെ കോർപറേഷനായി കണ്ണൂർ. കോർപറേഷൻ പരിധിയിൽ വാക്സിൻ ലഭിക്കേണ്ട 157265 പേരിൽ കോവിഡ് ബാധിച്ച് 90 ദിവസം തികയാത്തവരും വാക്സിൻ എടുക്കുന്നതിന് വിമുഖത കാണിച്ചവരും ഒഴികെയുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകിക്കൊണ്ടാണ് കോർപറേഷൻ ഈ ലക്ഷ്യം കൈവരിച്ചത്.
ദിവസേന 100ന് മുകളിൽ രോഗികളുള്ള കോർപറേഷനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ നേട്ടം. താമസക്കാർക്ക് പുറമേ കോർപറേഷൻ പരിധിയിൽ ജോലിചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ, ഓട്ടോഡ്രൈവർമാർ, മോട്ടോർ തൊഴിലാളികൾ,ചുമട്ട് തൊഴിലാളികൾ, ബാർബർ- ബ്യൂട്ടീഷന്മാർ, പെട്രോൾ പമ്പ് ജീവനക്കാർ, വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികൾ തുടങ്ങിയവർക്കും ഈ കാലയളവിൽ വാക്സിൻ നൽകി. വാക്സിൻ എടുക്കുന്നതിന് വിമുഖത കാണിക്കുന്നവർക്കായി ഒരു അവസരം കൂടി നൽകുന്നതിനുവേണ്ടി കഴിഞ്ഞ ദിവസങ്ങളിൽ ജൂബിലി ഹാളിലും വിവിധ പി.എച്ച്.സികളിലും ക്യാമ്പ് ഒരുക്കിയിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂർ കോർപറേഷൻ കുറെ മാസമായി സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യത്തിനായി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു. ദിവസംതോറും ആയിരക്കണക്കിന് പേർക്ക് വാക്സിൻ നൽകിയിരുന്ന ജൂബിലി ഹാളിലെ വാക്സിനേഷൻ ക്യാമ്പ് നിർത്തിവെച്ചത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. കോർപറേഷെൻറ നേതൃത്വത്തിൽ ജില്ല ഭരണകൂടവുമായും ആരോഗ്യ വകുപ്പുമായും നിരന്തരം ഇടപെട്ടതിെൻറ ഭാഗമായാണ് ജൂബിലി ഹാളിൽ ക്യാമ്പ് പുനഃസ്ഥാപിച്ചത്. ക്യാമ്പിനായി കലക്ടറേറ്റിന് മുന്നിൽ കൗൺസിലർമാർ ധർണ നടത്തിയിരുന്നു. സമ്പൂർണ കോവിഡ് വാക്സിനേഷൻ നേട്ടത്തിെൻറ സന്തോഷം മേയറും കൗൺസിലർമാരും മധുരംപങ്കുവെച്ച് ആഘോഷിച്ചു.
ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ ജൂബിലി ഹാൾ സന്ദർശിച്ചു. സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപന വാർത്തസമ്മേളനത്തിൽ മേയർ ടി.ഒ. മോഹനൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ ടീച്ചർ, പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, കൗൺസിലർ എസ്. ഷഹീദ, സെക്രട്ടറി ഡി. സാജു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.