പ​ന്തോ​ക്കാ​ട് ക​വ​ല​യി​ലെ

ത​ണ​ൽ മ​രം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി റോ​ഡി​ലേ​ക്ക് ചാ​ഞ്ഞ നി​ല​യി​ൽ

അപകടഭീഷണിയായ തണൽ മരം മുറിച്ചുമാറ്റണം

മാ​ഹി: പ​ള്ളൂ​ർ -പ​ന്ത​ക്ക​ൽ റോ​ഡി​ൽ പ​ന്തോ​ക്കാ​ട് ക​വ​ല​യി​ൽ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ ത​ണ​ൽ മ​രം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ത​യോ​ര​ത്ത് ത​ഴ​ച്ചു വ​ള​ർ​ന്ന മ​രം മാ​ഹി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രാ​ണ് മു​റി​ച്ചു മാ​റ്റേ​ണ്ട​ത്. ഓ​ട്ടോ​റി​ക്ഷ​ക​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഈ ​മ​ര​ച്ചു​വ​ട്ടി​ലാ​ണ്. എ​തി​ർ ഭാ​ഗ​ത്ത് ട്രാ​ൻ​സ്ഫോ​മ​ർ യൂ​നി​റ്റും ഹൈ​ടെ​ൻ​ഷ​ൻ വൈ​ദ്യു​തി ലൈ​നും ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽമ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പി.​ഡ​ബ്ലൂ.​ഡി​യി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല. ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ 30 ഓ​ട്ടോ​ക​ളാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ഡ്രൈ​വ​ർ​മാ​ർ ഭീ​തി​യോ​ടെ​യാ​ണ് യാ​ത്രി​ക​രെ​യും കാ​ത്ത് ഓ​ട്ടോ​യി​ൽ ഇ​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്.

ര​ണ്ടു മാ​സം മു​മ്പ് മ​ര​ത്തി​ന്റെ ശി​ഖ​രം അ​ട​ർ​ന്ന് ദേ​ഹ​ത്തു​വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് ക​വ​ല​യി​ൽ​നി​ന്ന് നൂ​റു മീ​റ്റ​ർ അ​ക​ലെ​യു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു മ​രം വൈ​ദ്യു​തി ലൈ​നി​ൽ പൊ​ട്ടി​വീ​ണ് നാ​ശം സം​ഭ​വി​ച്ചി​രു​ന്നു. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​രം ഉ​ട​ൻ മു​റി​ച്ചു നീ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Dangerous shade trees should be cut down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.