കണ്ണൂർ: ഏത് കോഴ്സ് എടുത്താലും ഏത് കരിയർ തെരഞ്ഞെടുക്കാൻ തീരുമാനിച്ചാലും അതിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ടാകും. ചില സമയം എടുത്ത കോഴ്സ് തെറ്റിപ്പോയെന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും തോന്നിയെന്നുവരാം. ചില കരിയറിൽ ശോഭിക്കാൻ കഴിയാതിരിക്കാം. ഈ പ്രശ്നങ്ങൾക്കുള്ള രണ്ട് പോംവഴികളാണ് മനശാസ്ത്രപരമായ ഇടപെടലും സ്വന്തം അഭിരുചികൾ കണ്ടെത്തലും. അതത്ര എളുപ്പത്തിൽ സാധ്യമാവുന്ന ഒന്നല്ല. എന്നാൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഈ പ്രശ്നങ്ങൾക്ക് പുർണമായും പരിഹാരം കാണാൻ ഇത്തവണ എജുകഫേ അവസരമൊരുക്കുകയാണ്. കരിയറിൽ ശോഭിക്കാൻ കഴിയുന്ന, അഭിരുചികൾക്കിണങ്ങുന്ന കോഴ്സ് എങ്ങനെ കണ്ടെത്താം എന്ന് മനശാസ്ത്രപരമായി നിങ്ങൾക്ക് എജുകഫേ കണ്ടെത്തിത്തരും. ഒപ്പം നിങ്ങളുടെ അഭിരുചി അളന്ന് നിങ്ങൾക്കനുയോജ്യമായ കോഴ്സുകൾ കണ്ടെത്തി മുന്നേറുകയും ചെയ്യാം. പ്രഫഷനൽ മെന്റൽ ഹെൽത്ത് വെൽനസ് ടീമായ ബിക്കമിങ്ങും കരിയർ കൗൺസലിങ് രംഗത്തെ പ്രമുഖ സ്ഥാപനമായ സിജി ടീമും എജുകഫേയുടെ വേദിയിൽ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും സഹായിക്കാനെത്തും.
അശ്വതി ശ്രീകാന്ത്, ഷിബിലി സുഹാന, മജീദ് കെ.സി, ഡോ. ഹർഷ
ബിക്കമിങ് വെൽനസ് ഫൗണ്ടറും ലൈഫ് കോച്ചും നടിയുമായ അശ്വതി ശ്രീകാന്ത്, സൈക്കോളജിസ്റ്റും ഫാമിലി തെറപ്പിസ്റ്റുമായ ഷിബിലി സുഹാന, സൈക്യാട്രിയിൽ സ്‍പെഷലൈസ് ചെയ്ത ഡോ. ഹർഷ എന്നിവർ മനശാസ്ത്രപരമായി പഠനത്തെയും ജീവിതത്തെയും നേരിടേണ്ട രീതിയും അുവഴി ജീവിത വിജയം ഉണ്ടാക്കാനുള്ള മാർഗങ്ങളും പറഞ്ഞുതരും. ശാരീരിക -മാനസികാരോഗ്യത്തിനുള്ള പങ്ക്, ജെൻ സെഡ് -ജെൻ ബീറ്റ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ -പരിഹാരങ്ങൾ, മാതാപിതാക്കളുടെ ആശങ്കകൾ, വർധിക്കുന്ന ലഹരി ഉപയോഗത്തിനും ആക്രമണങ്ങൾക്കുമുള്ള പരിഹാരമാർഗങ്ങൾ തുടങ്ങിയവ ചർച്ചയാവും. സൈക്കോതെറപ്പി, കൗൺസലിങ്, മറ്റു സേവനങ്ങൾ തുടങ്ങിയവ എജുകഫേയുടെ വേദിയിൽ ലഭ്യമാകും. ഒപ്പം കരിയർ കൺസിലിങ്ങും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളുമായി സിജീ ടീമും തയാറാകും. അനുയോജ്യമായ കോഴ്സുകൾ തെരഞ്ഞെടുക്കുന്നതെങ്ങനെയെന്ന് പറഞ്ഞുതരാനും വിവിധ കോഴ്സുകൾ പരിചയപ്പെടുത്താനും സിജി കരിയർ കൗൺസലർ മജീദ് കെ.സിയും എജുകഫേയിലുണ്ടാകും.
ഏപ്രിൽ 8, 9 തീയതികളിൽ കോഴിക്കോട്ടും 15, 16 തീയതികളിൽ മലപ്പുറത്തും 24, 25 തീയതികളിൽ കൊച്ചിയിലും 27, 28 തീയതികളിൽ കൊല്ലത്തും എജുകഫേ നടക്കും. നൽകിയിരിക്കുന്ന ക്യു ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന ലിങ്ക് വഴിയോ എജുകഫേയിൽ രജിസ്റ്റർ ചെയ്യാം. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂണിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. സൈലം ആണ് എജുകഫേയുടെ മുഖ്യ പ്രായോജകർ. രജിസ്ട്രേഷൻ വിവരങ്ങൾക്ക് 97465 98050 നമ്പറിൽ ബന്ധപ്പെടാം. സ്റ്റാൾ ബുക്കിങ് സംബന്ധമായ വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.