മെരുവമ്പായിയിൽ വീട്ടിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുന്നു

തി​രി​മു​റി​യാ​തെ മഴക്കെടുതി

ക​ണ്ണൂ​ർ: ര​ണ്ടു​ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ജി​ല്ല​യി​ൽ നാ​ശ​ന​ഷ്ട​വും കൂ​ടു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ-​പ്ര​ള​യ​ഭീ​തി​യി​ൽ ക​ഴി​യു​മ്പോ​ൾ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റു​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​നം. ജി​ല്ല​യി​ലെ ത​ല​ശ്ശേ​രി, ത​ളി​പ്പ​റ​മ്പ്, ഇ​രി​ട്ടി താ​ലൂ​ക്കു​ക​ളി​ലാ​യി ഏ​ഴ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. 79 കു​ടും​ബ​ങ്ങ​ളി​ലെ 277 അം​ഗ​ങ്ങ​ളെ ഇ​വി​ട​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

വെള്ളം കയറിയ ഉളിയിൽ ഗവ. യു.പി സ്‌കൂളിൽനിന്നും അരിയും കഞ്ഞിപ്പാത്രങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് നാട്ടുകാർ മാറ്റുന്നു

ത​ല​ശ്ശേ​രി താ​ലൂ​ക്കി​ൽ 66 കു​ടും​ബ​ങ്ങ​ളി​ലെ 235 അം​ഗ​ങ്ങ​ളെ അ​ഞ്ച് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റ്റി. ഇ​തി​ൽ 61 പേ​ർ കു​ട്ടി​ക​ളാ​ണ്. തൃ​പ്പ​ങ്ങോ​ട്ടൂ​രി​ൽ ന​രി​ക്കോ​ട്ട് മ​ല സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച ക്യാ​മ്പി​ൽ 10 കു​ടും​ബ​ങ്ങ​ളി​ലെ 31 പേ​ർ ക​ഴി​യു​ന്നു. ക​തി​രൂ​രി​ലെ സൈ​ക്ലോ​ൺ ഷെ​ൽ​ട്ട​റി​ൽ ആ​റു കു​ടും​ബ​ങ്ങ​ളി​ലെ 17 പേ​ർ ക​ഴി​യു​ന്നു. ശി​വ​പു​ര​ത്ത് കു​ണ്ടേ​രി പൊ​യി​ൽ എ​ൽ.​പി സ്കൂ​ളി​ലെ ക്യാ​മ്പി​ലേ​ക്ക് 15 കു​ടും​ബ​ങ്ങ​ളി​ലെ 57 പേ​രെ മാ​റ്റി.

ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ വെള്ളം കയറി നശിച്ച വീടുകളിലൊന്ന്

ശി​വ​പു​രം കു​ണ്ടേ​രി​പൊ​യി​ൽ വാ​ഗ്ഭ​ടാ​ന​ന്ദ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ലെ ക്യാ​മ്പി​ലേ​ക്ക് 28 കു​ടും​ബ​ങ്ങ​ളി​ലെ 103 ആ​ൾ​ക്കാ​രെ മാ​റ്റി. ശി​വ​പു​ര​ത്ത് മ​ള്ള​ന്നൂ​ർ ചി​ത്ര എ​ന്ന​വ​രു​ടെ വീ​ട്ടി​ൽ (താ​ൽ​ക്കാ​ലി​ക​മാ​യി) ഏ​ഴ് കു​ടും​ബ​ങ്ങ​ളി​ലെ 27 പേ​ർ ക​ഴി​യു​ന്നു.

ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ൽ ച​ങ്ങ​ളാ​യി​യി​ൽ മാ​പ്പി​ള എ​ൽ.​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ക്യാ​മ്പി​ൽ ഏ​ഴ് കു​ടും​ബ​ങ്ങ​ളി​ലെ 19 പേ​ർ ക​ഴി​യു​ന്നു. ഇ​രി​ട്ടി താ​ലൂ​ക്കി​ൽ ക​ണി​ച്ചാ​ർ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ ആ​റ് കു​ടും​ബ​ങ്ങ​ളി​ലെ 23 അം​ഗ​ങ്ങ​ൾ ക​ഴി​യു​ന്നു. ഇ​രി​ട്ടി താ​ലൂ​ക്കി​ൽ ചാ​വ​ശ്ശേ​രി പോ​സ്റ്റ് ഓ​ഫി​സി​ന​ടു​ത്ത് കു​ത്ത​നെ​യു​ള്ള ഒ​രു വ​ലി​യ പാ​റ ഇ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി.

ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി​യു​ള്ള രാ​ത്രി​സ​ഞ്ചാ​ര​ങ്ങ​ള​ട​ക്കം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. കേ​ള​കം, ഇ​രി​ട്ടി, ശ്രീ​ക​ണ്ഠ​പു​രം, ക​ണ്ണ​വം, ത​ളി​പ്പ​റ​മ്പ് തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് ചൊ​വ്വാ​ഴ്ച വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്.

നെ​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി ചു​രം റോ​ഡി​ൽ 29ാം മൈ​ലി​ന് സ​മീ​പ​മു​ണ്ടാ​യ വി​ള്ള​ൽ

ചു​രം റോ​ഡി​ൽ വ്യാ​പ​ക വി​ള്ള​ൽ; ഗ​താ​ഗ​തം നി​രോ​ധി​ച്ചു

കേ​ള​കം: ക​ന​ത്ത മ​ഴ​യി​ൽ അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യാ​യ നെ​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി ചു​രം റോ​ഡി​ൽ വ്യാ​പ​ക​മാ​യി വി​ള്ള​ൽ. 29ാം വ​ള​വി​ന് സ​മീ​പ​മാ​ണ് റോ​ഡ് നെ​ടു​കെ​യും കു​റു​കെ​യും പി​ള​ർ​ന്ന​ത്. നാ​ലാം വ​ള​വി​ന് സ​മീ​പ​ത്തെ ശ​ക്ത​മാ​യ വി​ള്ള​ലു​ക​ൾ വ്യാ​പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ളും പേ​രി​യ വ​ഴി തി​രി​ച്ചു​ള്ള വാ​ഹ​ന​ങ്ങ​ളും കൊ​ട്ടി​യൂ​ർ പാ​ൽ​ചു​രം റോ​ഡ് വ​ഴി പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലും ഗ​താ​ഗ​ത നി​രോ​ധ​ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. നി​ടും​പൊ​യി​ൽ-​മാ​ന​ന്ത​വാ​ടി ചു​രം പാ​ത അ​ട​ഞ്ഞ​തോ​ടെ കൊ​ട്ടി​യൂ​ർ-​വ​യ​നാ​ട് ചു​രം പാ​ത​യി​ൽ വാ​ഹ​ന​ത്തി​ര​ക്ക് വ​ർ​ധി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ വ​യ​നാ​ട് മേ​പ്പാ​ടി​യി​ലേ​ക്കു​ള്ള സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കൊ​ട്ടി​യൂ​ർ പാ​ത​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​യ​ത്.

ശ്രീ​ക​ണ്ഠ​പു​രം-​ഇ​രി​ക്കൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ കോ​ട്ടൂ​ർ തു​മ്പേ​നി​യി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം മു​ട​ങ്ങി​യ​പ്പോ​ൾ 

കോ​ള​യാ​ട് നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ

പേ​രാ​വൂ​ർ: കോ​ള​യാ​ട് പ​ഞ്ചാ​യ​ത്തി​ന്റെ നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ. ന​ട​പ്പാ​ലം ത​ക​ർ​ന്നു. നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. എ​ട​യാ​ർ ക്ഷേ​ത്ര​പ​രി​സ​രം വെ​ള്ള​ത്തി​ലാ​യി.

ക​ണ്ണ​വം വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന്​ പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​ത് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലൂ​ടെ. നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. പെ​രു​വ-​ച​ങ്ങ​ല ഗേ​റ്റ് പ്ര​ദേ​ശം വെ​ള്ള​ത്തി​ലാ​യി. വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. കോ​ള​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ വാ​ർ​ഡി​ലു​ൾ​പ്പെ​ട്ട കൊ​ള​പ്പ, തെ​റ്റു​മ്മ​ൽ, ചെ​മ്പു​ക്കാ​വ്, പാ​ല​യ​ത്തു​വ​യ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​റു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ മ​ഴ​കാ​ര​ണം ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി.

ശ്രീ​ക​ണ്ഠ​പു​രം മാ​ർ​ക്ക​റ്റി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ

നി​ര​വ​ധി പാ​ല​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യി. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. ദു​രി​ത​ബാ​ധി​ത​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ഴ​ശ്ശി ഡാ​മി​ന്റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ന്നേ​ക്കും

റി​സ​ർ​വോ​യ​റി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന​തി​ൽ കൂ​ടു​ത​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ​ഴ​ശ്ശി ഡാം ​ബാ​രേ​ജി​ന്റെ മു​ഴു​വ​ൻ ഷ​ട്ട​റു​ക​ളും തു​റ​ന്ന് ജ​ലം ഒ​ഴു​ക്കി​വി​ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ന്ന് പ​ഴ​ശ്ശി ഇ​റി​ഗേ​ഷ​ൻ എ​ക്സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഇ​തി​ന്റെ ഫ​ല​മാ​യി ബാ​രേ​ജി​ന്റെ ഡൗ​ൺ സ്ട്രീ​മി​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം മേ​ഖ​ല​യി​ൽ പു​ഴ​ക​ൾ ക​ര​ക​വി​ഞ്ഞ് റോ​ഡു​ക​ളി​ലും വ​യ​ലു​ക​ളി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് ജ​നം. ശ്രീ​ക​ണ്ഠ​പു​രം, കോ​ട്ടൂ​ർ, തു​മ്പേ​നി, പൊ​ടി​ക്ക​ളം, മ​ട​മ്പം, ചെ​ങ്ങ​ളാ​യി, പ​രി​പ്പാ​യി എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം നി​ല​വി​ൽ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പൊ​ടി​ക്ക​ള​ത്ത് വ​യ​ലും നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

 അ​ല​ക്യം പാ​ല​ത്തി​നു സ​മീ​പം റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ നി​ല​യി​ൽ

ശ്രീ​ക​ണ്ഠ​പു​രം-​ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ൽ കോ​ട്ടൂ​ർ തു​മ്പേ​നി​യി​ലും ഇ​രി​ക്കൂ​ർ പെ​ട​യ​ങ്ങോ​ടും ഗ​താ​ഗ​തം മു​ട​ങ്ങി. തു​മ്പേ​നി​യി​ൽ എ​സ്.​ഇ.​എ​സ് കോ​ള​ജ്-​ക​ണി​യാ​ർ​വ​യ​ൽ റോ​ഡ് വ​ഴി വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ടു. ഇ​രി​ക്കൂ​റി​ൽ​നി​ന്ന് ക​ല്യാ​ട്-​പ​ടി​യൂ​ർ വ​ഴി​യാ​ണ് ഇ​രി​ട്ടി​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ട​ത്.

ഇ​രി​ക്കൂ​ർ മാ​ർ​ക്ക​റ്റ്, ഡ​യ​നാ​മോ​സ് ഗ്രൗ​ണ്ട് ഉ​ൾ​പ്പെ​ടെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ചെ​ങ്ങ​ളാ​യി കൊ​വ്വ​പ്പു​റം, മു​ങ്ങം, തേ​ർ​ലാ​യി ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. വ​ണ്ണാ​യി​ക്ക​ട​വ് ക​ണ്ട​ക​ശ്ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

മെ​രു​വ​മ്പാ​യി ടൗ​ണി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ അ​ഗ്നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും റെ​സ്ക്യൂ ബോ​ട്ടു​മാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ

നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ചെ​ങ്ങ​ളാ​യി, മു​ങ്ങം, കൊ​യ്യം, ശ്രീ​ക​ണ്ഠ​പു​രം, പൊ​ടി​ക്ക​ളം, മ​ല​പ്പ​ട്ടം മേ​ഖ​ല​ക​ളി​ലെ വ​യ​ലു​ക​ളെ​ല്ലാം പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തി​നെ തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. വൈ​കീ​ട്ടോ​ടെ, ന​ഗ​ര​ത്തി​ലെ പ്ര​ള​യ​ഭീ​തി നി​ല​നി​ൽ​ക്കു​ന്ന വ്യാ​പാ​രി​ക​ളും ക​ട​ക​ളി​ലെ സാ​ധ​ന​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഇരിട്ടി മേഖലയിൽ 50 വീടുകൾ വെള്ളത്തിൽ

ഇരിട്ടി: തോരാമഴ മലയോര മേഖലയിൽ തീരാദുരിതവും ഭീതിയും വിതക്കുന്നു. ഉരുൾപൊട്ടലിന് സമാനമായി പുഴകളും തോടുകളും കരകവിഞ്ഞൊഴുകിയതോടെ മേഖലയിൽ 50ഓളം വീടുകൾ വെള്ളത്തിലായി.

മണ്ണിടിഞ്ഞ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. സംസ്ഥാന ഹൈവേ ഉൾപ്പെടെ ഗ്രാമീണ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി. മണ്ണിടിച്ചിൽ മാടത്തിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിക്കു പിറകിൽ വൻ അപകട ഭീഷണിയായി. 25 കല്ലറകൾ മണ്ണിനടിയിലായി.

ഇരിട്ടി നഗരസഭയിലെ വെളിയമ്പ്ര, പെരിയത്തിൽ, ഉളിയിൽ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തില്ലങ്കേരി തെക്കംപൊലിലും 12ഓളം വീടുകളിൽ വെള്ളം കയറി. തോട് കരകവിഞ്ഞ് ഉളിയിൽ ഗവ. യു.പി സ്‌കൂളിന്റെ ക്ലാസ്മുറികളിലടക്കം വെള്ളം കയറി.

പ​ള്ളി​പ്രം എ​ൽ.​പി സ്കൂ​ളി​ന് സ​മീ​പ​ത്ത് ക​ന​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്ന ഉ​ത്ത​ക്ക​ണ്ടി​യി​ൽ പാ​ർ​ഥ​ൻ, ഗോ​പി സ​ഹോ​ദ​ര​ന്മാ​രു​ടെ വീ​ട്

ശ​ക്ത​മാ​യ ജാ​ഗ്ര​ത തു​ട​ര​ണം -ക​ല​ക്ട​ർ

ക​ണ്ണൂ​ർ: മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജി​ല്ല​യി​ൽ ശ​ക്ത​മാ​യ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​ക​ണ​മെ​ന്നും ജി​ല്ല ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ൻ. ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ന്നൊ​രു​ക്ക​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മ​ഴ​ക്കാ​ല കെ​ടു​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നും നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ അ​ടി​യ​ന്ത​ര യോ​ഗം ചേ​ര്‍ന്നു. ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ലെ ഡെ​പ്യൂ​ട്ടി ഡി.​എം.​ഒ​മാ​ർ, വി​വി​ധ പ്രോ​ഗ്രാം ഓ​ഫി​സ​ര്‍മാ​ര്‍, മേ​ജ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ സൂ​പ്ര​ണ്ടു​മാ​ര്‍, ബ്ലോ​ക്ക്ത​ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ ഓ​ണ്‍ലൈ​നാ​യി പ​ങ്കെ​ടു​ത്തു.

മാ​ട​ത്തി​ൽ സെ​ന്റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​ക്ക് പി​റ​കി​ലെ സെ​മി​ത്തേ​രി​ക്ക് സ​മീ​പ​മു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ

നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍, ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ള്‍, ബ്ലീ​ച്ചി​ങ് പൗ​ഡ​ര്‍, ഗ്ലൗ​സ് തു​ട​ങ്ങി​യ സ​ര്‍ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ ആ​വ​ശ്യ​ത്തി​ന് സ്റ്റോ​ക്ക് ചെ​യ്തു​വെ​ച്ചി​ട്ടു​ണ്ട്. ക്ഷാ​മം നേ​രി​ടു​ക​യാ​ണെ​ങ്കി​ല്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​ത് വാ​ങ്ങു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം സ്ഥാ​പ​ന​മേ​ധാ​വി​ക​ള്‍ക്ക് ന​ല്‍കി. ജി​ല്ല​യി​ലെ ആം​ബു​ല​ന്‍സു​ക​ള്‍, ആ​രോ​ഗ്യ വ​കു​പ്പി​ന്റെ മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ എ​ല്ലാം​ത​ന്നെ കേ​ടു​പാ​ടു​ക​ള്‍ മാ​റ്റി സ​ജ്ജ​മാ​ക്കേ​ണ്ട​താ​ണെ​ന്ന് യോ​ഗം നി​ര്‍ദേ​ശി​ച്ചു.

ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന വ​ള​ന്റി​യ​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് രോ​ഗ​പ്ര​തി​രോ​ധ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള ഗു​ളി​ക​ക​ള്‍ ന​ല്‍കാ​നും നി​ർ​ദേ​ശി​ച്ചു.

ടൂറിസം കേന്ദ്രങ്ങൾ അടച്ചു

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ണൂ​ർ ഡി.​ടി.​പി.​സി​ക്ക് കീ​ഴി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു. ജി​ല്ല​യി​ലെ ബീ​ച്ചു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​വും താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ/​പു​ഴ​ക​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ഉ​ല്ലാ​സ ബോ​ട്ടു​ക​ൾ, ഹൗ​സ്ബോ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കാ​ലാ​വ​സ്ഥ വ​കു​പ്പ്, ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ർ​ദേ​ശം അ​നു​സ​രി​ച്ച് മാ​ത്ര​മേ സ​ർ​വി​സ് ന​ട​ത്താ​ൻ പാ​ടു​ള്ളൂ.

Tags:    
News Summary - heavy rain-flood in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.