ഇരിട്ടി: വള്ളിത്തോട് റേഷൻ അരി കടത്തിയതിന് ലൈസൻസിക്കെതിരെ നടപടി. ഇരിട്ടി താലൂക്കിലെ 93ാം നമ്പർ റേഷൻ കട നടത്തുന്ന എം.ജി. ഐസക്കിന് നൽകിയ ലൈസൻസാണ് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസർ എൻ. ശ്രീകുമാർ താൽക്കാലികമായി റദ്ദുചെയ്തത്.
ഇൗ റേഷൻ കട ഉമ്മൻ വർഗീസ് ലൈസൻസിയായ നൂറാം നമ്പർ റേഷൻ കടയോട് യോജിപ്പിച്ചു. റദ്ദുചെയ്ത റേഷൻ കടയിൽ രജിസ്റ്റർ ചെയ്ത കാർഡുടമകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇപ്പോൾ പ്രവർത്തിക്കുന്ന വള്ളിത്തോടിലെ അതേ കട മുറിയിൽ തന്നെ റേഷൻകട പ്രവർത്തിക്കും. റേഷൻ അരി കടത്തിയവർക്കെതിരെ അവശ്യസാധന നിയമം അനുശാസിക്കുന്ന വകുപ്പുകൾ ചുമത്തി കേസ് എടുക്കുന്നതിനുള്ള അധികാരം ജില്ല കലക്ടർക്കാണ്. ഇതുസംബന്ധിച്ച റിപ്പോർട്ട് തുടർ നടപടി സ്വീകരിക്കുന്നതിന് കലക്ടർക്ക് കൈമാറി. വള്ളിത്തോട് റിസാന മൻസിലിൽ പി.പി. മായൻ എന്നയാളുടെ കൈവശമുള്ള ഗോഡൗണിൽ നിന്നാണ് റേഷനരി പിടികൂടിയത്. ഗോഡൗണായി ഉപയോഗിക്കുന്ന മുറി ഇയാൾ മറ്റൊരാളിൽനിന്ന് വാടകക്കെടുത്തതാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇരിട്ടി താലൂക്ക് റേഷനിങ് ഇൻസ്പെക്ടർ വള്ളിത്തോടെ പി.പി. മായിൻ എന്നയാളുടെ കൈവശമുള്ള ഗോഡൗണിൽനിന്ന് 345 കിലോ റേഷൻ പച്ചരി പിടികൂടിയത്. എം.ജി. ഐസക്കിെൻറ റേഷൻകടയിൽ നടത്തിയ പരിശോധനയിൽ നിലവിലുള്ള സ്റ്റോക്കിൽ കുറവുള്ളതായും കണ്ടെത്തി. ഇവിടെ നിന്ന് അരി കടത്തിയത് തെളിയുകയും ചെയ്തു. ഇതിനെത്തുടർന്നാണ് നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.