ഇരിട്ടി: റിപ്പബ്ലിക് ദിനത്തിൽ പുന്നാട് പുറപ്പാറ അംഗൻവാടിയിൽ വ്യത്യസ്ത പരിപാടികളുമായി വിദ്യാർഥികൾ. പാട്ടുപാടിയും കഥ പറഞ്ഞും പുന്നാട് പുറപ്പാറയിലെ അംഗൻവാടിയിലെ കുട്ടികൾക്കൊപ്പം പരിപാടികൾ നടത്തിയാണ് ഇരിട്ടി എം.ജി കോളജ് എൻ.എസ്.എസ് വിദ്യാർഥികൾ ആഘോഷിച്ചത്. എം.ജി കോളജ് എൻ.എസ്.എസ് ദത്ത് ഗ്രാമമായ ഇരിട്ടി നഗരസഭയിലെ പുന്നാട് 16ാം വാർഡ് പുറപ്പാറയിലെ അംഗനവാടിയിലാണ് കുഞ്ഞു ങ്ങൾക്കൊപ്പം എൻ.എസ്. എസ് വളന്റിയർമാർ ഒത്തുകൂടിയത്.
നഗരസഭ കൗൺസിലർ സമീർ പുന്നാട് ഉദ്ഘാടനം ചെയ്തു. എം.ജി കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാരായ ഇ. രജീഷ്, എം. അനുപമ, അംഗൻവാടി ടീച്ചർ സി. കോമളവല്ലി, വാർഡ് ആശാവർക്കർ കെ. അനിത എന്നിവർ നേതൃത്വം നൽകി.
ഇരിട്ടി ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി ഓഫിസ് ഉദ്ഘാടനവും റിപ്പബ്ലിക് ദിനാഘോഷവും എ.ഐ.സി.സി വക്താവും സോയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർപേഴ്സനുമായ ഡോ. ഷമാ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജയ്ഹിന്ദ് ചാരിറ്റബിൾ സൊസൈറ്റി സ്ഥാപക രക്ഷാധികാരി പടിയൂർ ദാമോദരൻ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനം പി.എ. നസീർ നിർവഹിച്ചു.
മുൻ ജില്ല പഞ്ചായത്തംഗം തോമസ് വർഗീസ് മുതിർന്ന പൊതു പ്രവർത്തകരെ ആദരിച്ചു. ഷാനിദ് പുന്നാട്, പടിയൂർ ബാലൻ മാസ്റ്റർ, കെ.വി. പവിത്രൻ, പി.സി. പോക്കർ, പി. കുട്ട്യപ്പ മാസ്റ്റർ, മൂര്യൻ രവീന്ദ്രൻ, പി.എ. സലാം, സി.ജെ. മാത്യു, കെ.എം. ഗിരീഷ്, സി.കെ. ശശിധരൻ, വി. ബാലകൃഷ്ണൻ, കെ.പി. ഭാസ്കരൻ, ഷൈജൻ ജേക്കബ്, ജോബിഷ് പോൾ, ഹനീഫ കാരക്കുന്ന്, സുജേഷ് വട്ട്യറ, ദേവകി ടീച്ചർ എന്നിവർ സംസാരിച്ചു.
ഇരിക്കൂർ: സ്വാതന്ത്ര്യത്തിന്റെ ത്യാഗാനുഭവങ്ങളും രാജ്യത്തിന്റെ പരമാധികാരവും ഓർമപ്പെടുത്തി ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രിൻസിപ്പൽ സി. റീന പതാകയുയർത്തി. കെ.കെ. അബ്ദുള്ള ഹാജി റിപ്പബ്ലിക് ദിന സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു. ഇ.സി. ഉണ്ണികൃഷ്ണൻ, കെ.പി. സുനിൽകുമാർ, കെ.വി. ഹരികൃഷ്ണൻ, എം. രമേശൻ, വി.വി. സുനേഷ്, ടി. വത്സലൻ, കെ.എ. അബ്ദുല്ല, പി.വി. മിനി എന്നിവർ സംസാരിച്ചു.
ഇരിക്കൂർ കമാലിയ സ്കൂളിൽ ഹെഡ്മാസ്റ്റർ പി. അയൂബ് പതാക ഉയർത്തി. സനീർ, നവാസ്, ഹസീന എന്നിവർ സംസാരിച്ചു
ചേടിച്ചേരിയിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റിപ്പബ്ലിക് ദിനാചരണത്തിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ തറച്ചാണ്ടി ഗോവിന്ദൻ പതാക ഉയർത്തി. ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് എ.എം. വിജയൻ, വി.വി. കുഞ്ഞികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ.വി. പത്മനാഭൻ മാസ്റ്റർ, അഡ്വ. സി. നിഖിൽ, മണ്ഡലം വൈസ് പ്രസിഡന്റ് വി.സി. രാജീവൻ, ബൂത്ത് കമ്മിറ്റി ഭാരവാഹികളായ ടി. രാജ്മോഹൻ, കെ.എ. നിധിൻ, എം. നിധിൻ, കെ.വി. കുഞ്ഞി കണ്ണൻ, എം.പി. നാരായണൻ, ജി. രവീന്ദ്രൻ പിള്ള, കെ. ഗോപാലൻ, പി.കെ. ജനാർദനൻ എന്നിവർ സംബന്ധിച്ചു.
എസ്.കെ.എസ്.ബി.വി ഇരിക്കൂർ റേഞ്ച് കമ്മിറ്റി ബാല ഇന്ത്യ പരിപാടി നടത്തി. സി.എച്ച്. മുസ്തഫ അമാനി അധ്യക്ഷത വഹിച്ചു. മുസ്തഫ ഫൈസി ഉദ്ഘാടനം ചെയ്തു. കെ.ആർ. മഹമൂദ് ഹാജി പതാക ഉയർത്തി. അബ്ദുസ്സലാം അൻസ്വരി സന്ദേശം നൽകി. സൈഫുദ്ദീൻ തങ്ങൾ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഷ്താഖ് ഹുദവി ക്ലാസെടുത്തു. പി. റിയാസ് മൗലവി, മിസ്ബാഹ് വാഫി, ത്വാഹ വാഫി എന്നിവർ സംസാരിച്ചു.
പെരിങ്ങോം: കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് പെരിങ്ങോം യൂനിറ്റിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് റിപ്പബ്ലിക് ദിന പരിപാടികള്‍ സംഘടിപ്പിച്ചു. പെരിങ്ങോം ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ കേന്ദ്രീകരിച്ച് റാലി നടത്തി.
വിമുക്തഭടന്മാരും കുടുംബാഗംങ്ങളും പെരിങ്ങോം സ്കൂള്‍ എസ്.പി.സി യൂനിറ്റംഗങ്ങള്‍, ഗവ. കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു. പെ രിങ്ങോം ടൗണില്‍ നടന്ന പൊതുസമ്മേളനം പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു.
എക്സ് സർവിസസ് ലീഗ് ഭാരവാഹികളായ ജോസഫ് വര്‍ഗീസ്, സ്കറിയ മലയില്‍, സി.കെ. പത്മനാഭന്, വനിത വിങ് സെക്രട്ടറി നിഷ രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.