ഇരിട്ടി: തന്തോട് സെന്റ് ജോസഫ് ദേവാലയത്തിന്റെ പാർക്കിങ്ങിനായി നിർമിച്ച സ്ഥലത്തിന്റെ സംരക്ഷണത്തിനായി പണിത കൂറ്റൻ കരിങ്കൽ ഭിത്തി ഇടിഞ്ഞു വീണു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഞായറാഴ്ച വൈകീട്ടോടെയണ് ഭിത്തി ഇടിഞ്ഞു വീണത്.
ഇരിട്ടി - തളിപ്പറമ്പ് പാതയിൽ നിന്നും പള്ളിമുറ്റത്തേക്ക് പോകുന്ന റോഡിനോട് ചേർന്നാണ് അഞ്ച് മീറ്ററിലേറെ ഉയരത്തിൽ അടുത്ത ദിവസം ഭിത്തി കെട്ടി മണ്ണ് നിറച്ച് വാഹന പാർക്കിങ്ങിനായി സൗകര്യമൊരുക്കിയത്. ഭിത്തി ഇടിഞ്ഞു വീഴുന്ന സമയത്ത് ഇതുവഴി വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാത്തത് വൻ ദുരന്തം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.