ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ നടപടി തുടങ്ങി; ക​ണ്ട​ത്തി​യ​ത് നാ​ല് കാ​ട്ടാ​ന​ക​ളെ

കേ​ള​കം: ആ​റ​ളം ഫാ​മി​ൽ വ​ട്ട​മി​ടു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ വ​നം വ​കു​പ്പ് വീ​ണ്ടും ന​ട​പ​ടി തു​ട​ങ്ങി. നാ​ല് കാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്തി. ആ​റ​ളം കൊ​ട്ടി​യൂ​ർ വ​ന​പാ​ല​ക​രു​ടെ​യും റാ​പ്പി​ഡ് ​െറ​സ്പോ​ൺ​സ് ടീ​മി​െൻറ​യും ആ​റ​ളം ഫാം ​സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​െൻറ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ട്ടാ​ന തു​ര​ത്ത​ൽ യ​ജ്ഞം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തു​ക​യും ആ​റ​ളം ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ഫാ​മി​ലും നാ​ശം വി​ത​ക്കു​ക​യും ചെ​യ്യു​ന്ന കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​നാ​ണ് വ​നം​വ​കു​പ്പ് ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം വാ​ർ​ഡ​ൻ എ. ​ഷ​ജ്​​ന ക​രീം, ക​ണ്ണൂ​ർ ഫ്ല​യി​ങ്​ സ്​​ക്വാ​ഡ് ഡി.​എ​ഫ്.​ഒ അ​നാ​സ്, ആ​റ​ളം അ​സി. വാ​ർ​ഡ​ൻ സോ​ള​മ​ൻ തോ​മ​സ് ജോ​ർ​ജ്, കൊ​ട്ടി​യൂ​ർ റേ​ഞ്ച് ഓ​ഫി​സ​ർ വി. ​ബി​നു, ന​രി​ക്ക​ട​വ് സെ​ക്​​ഷ​ൻ ​െഡ​പ്യൂ​ട്ടി റേ​ഞ്ച​ർ ജ​യേ​ഷ് ജോ​സ​ഫ്, ആ​ർ.​ആ​ർ.​ടി ​െഡ​പ്യൂ​ട്ടി റേ​ഞ്ച​ർ വി. ​ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​റ​ള​ത്ത് കാ​ട്ടാ​ന തു​ര​ത്ത​ൽ ന​ട​പ​ടി ഊ​ർ​ജി​ത​മാ​ക്കി​യ​ത്.

നാ​ലാം ബ്ലോ​ക്കി​ലാ​ണ് നാ​ല് കാ​ട്ടാ​ന​ക​ളെ ക​ണ്ടെ​ത്തി വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി​യ​ത്.

Tags:    
News Summary - Action taken to clear wild elephants from aralam farm; four wild elephant found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.