കേളകം: കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിച്ചു. തദ്ദേശീയ നാട്ടുമാവ് കൂട്ടായ്മ കണ്ണൂർ ജില്ല കമ്മിറ്റി കൊട്ടിയൂർ ചന്ദ്രശേഖരൻ മാവിനെ ആദരിച്ചു. വാർഡ് മെംബർ ജീജ ജോസഫ് ഉദ്ഘാടനം ചെയ്തു.
തദ്ദേശീയ നാട്ടുമാവ് കൂട്ടായ്മ സംസ്ഥാന കോഓഡിനേറ്റർ ടി.ആർ. സഖിൽ മുഖ്യാതിഥിയായി. മുന്നൂറ്റി അമ്പതിലധികം വർഷം പഴക്കം കണക്കാക്കുന്ന ചന്ദ്രശേഖരൻ മാവിെൻറ സംരക്ഷണ പ്രവർത്തനത്തിന് കൂട്ടായ്മ രൂപംനൽകി. മാവിൽനിന്ന് കൊമ്പുകൾ ശേഖരിച്ച് ഗ്രാഫ്റ്റ് ചെയ്ത് സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ.
ബാബു ആലക്കോട്, ജോണി പേരാവൂർ, ബോബി സിറിയക്, ചന്ദ്രൻ കുറ്റിക്കോൽ, ഷൈജു ചേലേരി, വിപിൻ മണക്കടവ്, കെ.പി. മോഹൻദാസ്, നിഷാദ് മണത്തണ, സുബ്രഹ്മണ്യൻ, വി.എം. സോവിറ്റ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.